Sunday, November 9, 2014

നെപ്പോളിയന്‍ ഗര്‍ഭസ്ഥനായിരുന്നപ്പോള്‍

വിഷയംഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?കന്നി മാസം പട്ടിയുടെ ഉൽതസ്സവം ആണ്ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കുംആന മഴക്കാലം ആസ്വോദിക്കും''' മനുഷ്യനോ'''?എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേകന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ലനായയുടെ കഴിവ് പോലും നമുക്കില്ലേഎന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന് ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത് ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം ഇത് ഉൾക്കൊള്ളാൻഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കുംനിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതുംഅതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാംചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലംമനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത്ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് )

((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്))ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണംകന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നുവൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും മാങ്ങയും നമുക്ക് കഴിക്കാംമകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും )ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കുംഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നുഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല

എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് ജോതിഷം പറയുന്നുനെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്വിവാഹം പരസ്പര ബന്ധിതമാണ്. ഏതാണ് ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം? ഏതാണ് ശരിയായ വിവാഹ പ്രായം എന്നറിഞ്ഞാലേ ഇതിനു മറുപടി പറയാനാവൂ. ശൈശവ വിവാഹത്തില്‍ ജീവശാസ്ത്രപരമായിപ്പോലും ഗര്‍ഭധാരണം അസാധ്യമാണ്. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായതു കൊണ്ടു മാത്രമായില്ല. സ്ത്രികല്ക്ക് 25 വയസ്സ് ആയെന്നാകിലും ശാരീരികമായ വികാസം കൂടിയുണ്ടായാലേ ശരിയായ വംശവര്‍ധനയ്ക്കുള്ള സമയമാകൂ. അവര്‍ക്ക് വേണ്ടത്ര മാനസിക പക്വതയില്ലെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ല.///''.പ്രായപൂര്‍ത്തി തന്നെയാണ് ജീവശാസ്ത്രപരമായ പ്രായം. ആ പ്രായത്തില്‍ ശരീരവും മനസ്സും ആവശ്യമായ പക്വതയിലെത്തണമെന്നില്ല. ശരീരവും ബുദ്ധിയും സമ്പൂര്‍ണ്ണമായും പക്വതയിലെത്തുന്നതാണ് യഥാര്‍ത്ഥ പ്രായപൂര്‍ത്തി///''നന്നായി പ്രായപൂര്‍ത്തിയാര്‍ജ്ജിച്ച് പക്വത നേടിയവര്‍ക്ക് പിറക്കുന്ന സന്തതി എന്തുകൊണ്ടും ആരോഗ്യവാനായിരിക്കും.സുഗന്ധമില്ലാത്ത പൂമൊട്ട്, അത് വിടരുമ്പോള്‍ മാത്രമാണ് സുഗന്ധമുണ്ടാവുന്നത്. അതുപോലെ ശൈശവത്തില്‍ ബീജമില്ലാതിരിക്കുകയും പ്രായമാകുമ്പോള്‍ അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.16 വയസ്സിനു താഴെയുള്ളവരും 70 വയസ്സിനു മുകളിലുള്ളവരുമായ സ്ത്രി ജനങ്ങളോട് ശാരീരികമായി ബന്ധപ്പെടാന്‍ പാടില്ല.അതിനാല്‍ ഗര്‍ഭധാരണത്തിനായി പൂര്‍വികര്‍ പുരുഷനു നിശ്ചയിച്ച പ്രായം കുറഞ്ഞത് 25 വയസ്സും സ്ത്രീയ്ക്ക് കുറഞ്ഞത് 16 വയസ്സുമാണ്.''''' മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ സ്വഭാവ വിശേഷങ്ങള്‍ സന്തതിയുടെ സ്വഭാവത്തിനും കാരണമായി ഭവിക്കും.'''''''' മാതാപിതാക്കള്‍ ശാരീരികവും മാനസികവുമായി അപക്വരെങ്കില്‍ സന്തതിക്കും അപക്വത സംഭവിക്കും.'''''''വേഴ്ച നടത്താനുള്ള ത്വര എല്ലാ സമയത്തുമുണ്ടാവില്ല. അങ്ങനെയൊരു ത്വര ഉണ്ടാവുന്ന സമയമാണ് സംയോഗത്തിന് ഉചിതമായ സമയം.''''ആര്‍ത്തവം കഴിഞ്ഞ് 12 നാളിനുള്ളില്‍ ഗര്‍ഭധാരണം നടന്നാല്‍ സന്തതി ആരോഗ്യത്തോടും ഭാഗ്യത്തോടും ശക്തമായ അവയവങ്ങളോടും കൂടിയതായിരിക്കും. 9 മുതൽ 14 വരെയും നല്ലത് തന്നെ ' 12 ദിവസം കഴിഞ്ഞാല്‍ ഈ ഗുണങ്ങള്‍ക്ക് കുറവു സംഭവിക്കും. അതിനാല്‍ ആര്‍ത്തവം കഴിഞ്ഞ് 12-14 ദിവസമാണ് ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും ഗര്‍ഭധാരണത്തിന് ഉചിതമായ സമയം.''' എല്ലാ കാലത്തും വിളകള്‍ ഉണ്ടാകില്ലല്ലോ''''ഋതുകാലത്തുള്ള ആരോഗ്യസ്ഥിതിയാണ് ഇതിനെല്ലാം കാരണം'''ശുദ്ധമായ ഒരു തുണിക്കഷ്ണം ക്ഷണനേരം കൊണ്ട് നിറത്തെ ആഗിരണം ചെയ്യുന്നതു പോലെ ശുദ്ധമായ ഗര്‍ഭപാത്രം പുരുഷ ബീജത്തെ ക്ഷണത്തില്‍ സ്വീകരിക്കുന്നു.ആരോഗ്യമുള്ള ഒരു പുരുഷന്റെ ശുക്ളം ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഗര്‍ഭനാളിയിലേക്ക് കടക്കുമ്പോള്‍ ശുക്ള സംയോജനം നടക്കുകയും ഗര്‍ഭമുണ്ടാവുകയും ചെയ്യുന്നു. ജീവനാണ് ഇതോടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത്. കൃത്യമായ മരുന്നുസേവയും ശ്രദ്ധയും പുലര്‍ത്തിയാണ് ആ ജീവനെ നിലനിര്‍ത്തേണ്ടത്.ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. സ്ത്രീയ്ക്ക് ഗര്‍ഭ കാലഘട്ടത്തില്‍ എന്തെങ്കിലും രോഗം വന്നാല്‍ അതിനു ചികിത്സിക്കാം. എന്നാല്‍ പുരുഷന് എന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ചികിത്സിക്കും? ഗെര്ഭാധനം ചെയ്യുന്നതിന് മുൻപ് പുരുഷൻ നിര്ബന്ധമായും ബ്രമ്മചര്യ സീകരിക്കണം നിങ്ങള്ക്ക് ജനിക്കുന്ന കുഞ്ഞു ആരാകണം എന്ന് നിങ്ങള്ക്ക്തീരുമാനിക്കാം''''' ഒരു ഉത്തമ സന്താനത്തെ ദയവായി ലോകത്തിനു സമ്മാനിക്കുക'''ആ കുഞ്ഞു മഖാന്തരം നിങ്ങളുടെ നാമം ലോകത്ത് അറിയപ്പെടുംവസ്ത്രകടയിൽ നിന്നും നിങ്ങൾ ഒരു നല്ല സാരി നല്ലൊരു ഷർട്ട് ഈവക തെരെഞ്ഞടുക്കുന്ന ശ്രദ്ധ പോലും ശിശുവിനെ നിമ്മിക്കാൻ വൃദ്ധരാകുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട കുഞ്ഞിനു നമ്മൾ കൊടുക്കുന്നില്ലഏകാദശിക്ക് പോലും സുരതം നടത്തുന്ന നാടാണ്‌ നമ്മുടേത്‌''' ഇനി ശുക്ലത്തെ കുറിച്ച് അല്പ്പം '''ശുക്ളദോഷം നര പോലുള്ളതും നേര്‍ത്തതും വരണ്ടതും നിറവ്യത്യാസമുള്ളതും വഴുവഴുപ്പില്ലാത്തതും രക്തഛായയുള്ളതുമായ ശുക്ളം അശുദ്ധവും ദോഷമുള്ളതുമാണ്.തകരാറുള്ള ശുക്ളത്തിനു പുറമെ ആവശ്യമായ ബീജമില്ലാത്ത ശുക്ളവും രോഗാതുരതയുടെ സൂചനയാണ്.ഇതിന്റെ ലക്ഷണങ്ങള്‍ വൃഷണത്തിലെ വേദനയും അശക്തിയും ഉദ്ധാരണ ശേഷിക്കുറവും ആകുന്നു . അത്തരക്കാരായ പുരുഷ•ാര്‍ക്ക് ആരോഗ്യമുള്ള സന്തതിയെ തല്ക്കാലം ജനിപ്പിക്കാനാവില്ല.ച്യവനപ്രാശത്തിലുപയോഗിക്കുന്ന മരുന്നുകളും ഇതിന് പ്രയോജനപ്രദമാണ്. ഇവയ്ക്ക് പുറമെ ശിലാജിത് ശുക്ള ശുദ്ധിക്ക് വളരെ പ്രയോജനകരമാണ്.ശുദ്ധമായ ഋതു എന്ന പദം ചുവന്ന താമരയെക്കൂടി സൂചിപ്പിക്കുന്നു. ചുവന്ന താമര പോലെ പ്രശോഭിക്കുന്നത് എന്നു വിവക്ഷ. അത്തരം ഋതു എല്ലാ മാസവും കൃത്യമായി വരുന്നതും വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ അഞ്ചു രാത്രികള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. രക്തം പോലുള്ള ദ്രാവകം വരുന്നതും അത് കഴുകിക്കളയാവുന്നതുമാണെങ്കില്‍ അത് ശുദ്ധമായ ഋതുവാണെന്നും പറയാംഅശുദ്ധമായ ഋതുആര്‍ത്തവ പ്രശ്നങ്ങള്‍ പ്രധാനമായും നാലു തരത്തിലുണ്ട്. അമിതമായ രക്തംപോക്ക്, വളരെ കുറഞ്ഞ രക്തംപോക്ക്, മാസമുറ തെറ്റുക, വെള്ളപോക്ക് തുടങ്ങിവയാണവ.വെള്ളപോക്ക്: വൈദ്യനായ അത്രിദേവന്‍ രേഖപ്പെടുത്തുന്നു. "സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ ഗര്‍ഭധാരണത്തിനു വേണ്ടി ശുദ്ധമാക്കി വെക്കേണ്ടതാണ്.'''' മാസമുറയെ കുറിച്ചും അല്പ്പം വിവരിക്കുന്നു'''200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല'''സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിക്കാതെ ഒരു വര്ഷം വരെ അപരോഹണ വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ '''''''ഈശോരാ'''ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ ''''14 വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോ കുന്തി പറഞ്ഞില്ല വേദവാസൻ എഴുതിയുമില്ലതപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത്യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുകകൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾ എന്നും ബീജം സീകരിക്കാൻ കഴിയുന്ന രെത്നം തന്നെ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കുംബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക ഇനി യോനിയെക്കുരിച്ചുംആറു മുതല്‍ എട്ടുവരെ ഇഞ്ച് നീളമുള്ളതാണ് യോനീ നാളം. ഇതിലൂടെയാണ് ബീജം കടന്നുപോകുന്നത്. അവിടം ദുഷിച്ചതായാല്‍ ബീജം നശിച്ചു പോകും. യോനീനാളം മൃദുവും ചുവപ്പുനിറത്തിലുള്ളതുമായിരിക്കും. ഇതിനുള്ളിലെ പാളികള്‍ വഴുവഴുപ്പുള്ള ഗ്രന്ഥികളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷാര സ്വഭാവമുള്ളതാണ് ഇതില്‍ നിന്നു വരുന്ന സ്രവങ്ങള്‍. ചിലര്‍ ഇതിനെ സ്ത്രീബീജം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ സ്രവങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പങ്കൊന്നുമില്ല. ലൈംഗിക വേഴ്ചാ വേളയില്‍ ഈ സ്രവങ്ങളുടെ ഉല്പാദനം വര്‍ധിക്കുകയും യോനീ നാളത്തിന് തകരാറ് സംഭവിക്കാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.ജലംമണ്ണില്‍ വീണ വിത്ത് കിളിര്‍ക്കണമെങ്കില്‍ അനുയോജ്യമായ അന്തരീക്ഷവും ഭൂമിയും വെള്ളവും മറ്റും വേണമെന്ന് നേരത്തെ പറഞ്ഞു.ഒരു കുഞ്ഞിന്റെ ജനനത്തിനും ഇതു പോലെ നാലു ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ഗര്‍ഭമുണ്ടാകുന്നതോടെ രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇത്രയും കാലം ഗര്‍ഭപാത്രത്തെ ശുദ്ധിയാക്കി ഗര്‍ഭത്തിന് തയ്യാറാക്കിയ രക്തം ഇനി മുതല്‍ ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്ന ജീവ ജലമായിത്തീരുന്നു. കുഞ്ഞ് ജനിക്കുന്നതോടെ ഈ ജലം അമ്മയുടെ മുലപ്പാലായി പോഷണം തുടരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണത്തിന്റെ രണ്ടിലൊന്ന് നവജാത ശിശുവിനു ലഭിക്കുന്നു. ഗുണമുള്ള ഭക്ഷണം അമ്മ കഴിക്കുന്നപക്ഷം കുഞ്ഞ് ആരോഗ്യവാനായി വളരുന്നു. നാം കഴിക്കുന്ന ഭക്ഷണം മനസ്സ് പ്രതിഫലിപ്പിക്കുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു. ചുരുക്കത്തില്‍ ആഹാരമാണ് മനസ്സിനെ രൂപപ്പെടുത്തുന്നത്.പുരാണ കാലങ്ങളില്‍ പുരുഷനായിരുന്നു സര്‍വ പ്രാധാന്യം. സ്ത്രീ അബലയാണെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ ആയുര്‍വേദ പ്രകാരം മെലിഞ്ഞ സ്ത്രീകളാണ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുന്നത്. യാജ്ഞവല്‍ക്യന്‍ ഇത്തരം ശരീര പ്രകൃതിയുള്ളവരെ 'കര്‍ഷിതാംഗി' എന്നാണ് വിശേഷിപ്പിക്കുന്നത്.ആയുര്‍വേദം ഇങ്ങനെ പറയുന്നു.സ്ത്രീയെ മെലിഞ്ഞ് അംഗലാവണ്യമുള്ളവളാക്കാന്‍ പാലില്‍ ചേര്‍ത്ത് ബാര്‍ലി ചെറിയ അളവില്‍ കഴിക്കണം. നെയ്യ് പാടില്ല. പകരം എണ്ണയാകാം.എള്ള് വിശ്വോ ഭക്ഷണമാണ്

മൃഗങ്ങളില്‍ പോലും മേല്പറഞ്ഞ നിരീക്ഷണം ശരിയാണ്. അത്രിദേവ് പറയുന്നത് കൊഴുത്ത പശുക്കളും എരുമകളും എളുപ്പം ഗര്‍ഭം ധരിക്കില്ല എന്നാണ്. അഥവാ ഗര്‍ഭിണിയായാലും അത് അലസിപ്പോകും. അതിനാല്‍ ബുദ്ധിമാനായ ഉടമ മൃഗങ്ങള്‍ക്ക് ഗര്‍ഭം ധരിക്കേണ്ട സമയം കാലിത്തീറ്റ കുറച്ചു മാത്രമെ നല്‍കുകയുള്ളൂ. അയാള്‍ അവയെ കുളത്തിലേക്ക് കൊണ്ടുപോയി കാലിത്തീറ്റയെ വെള്ളവുമായി കുഴച്ചു നല്‍കും. നനഞ്ഞ ചെളി കൊണ്ട് പിന്‍ഭാഗത്ത് ഉരസും. പോഷക വസ്തുക്കള്‍ നല്‍കാതെ ഉണക്കപ്പുല്ലു മാത്രം നല്‍കും. ഭ്രൂണം രൂപപ്പെട്ടതിനു ശേഷമേ പശുക്കള്‍ക്ക് പോഷകദായകമായ ആഹാരം നല്‍കുകയുള്ളൂ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡിന്റെ കൊലപാതകിയായ ഗീട്ടു ഗര്‍ഭസ്ഥനായിരുന്ന വേളയില്‍ അയാളുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് അയാള്‍ അനുഭവിച്ച സംസ്ക്കാരമാണ് അയാളെ കൊലപാതകിയാക്കിയത്. നെപ്പോളിയന്‍ ഗര്‍ഭസ്ഥനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഏറ്റവും വലിയ ഇഷ്ടം പട്ടാളക്കാരുടെ പരേഡ് കാണുകയായിരുന്നു. അതു കണ്ട് സന്തോഷാതിരേകത്താല്‍ അവര്‍ പാട്ടുപാടുമായിരുന്നു. ആ സംസ്ക്കാരം മൂലമാണ് നെപ്പോളിയന്‍ വലിയൊരു പോരാളിയായി മാറിയത്. ബിസ്മാര്‍ക്ക് രാജകുമാരനെ ഗര്‍ഭം ധരിച്ചിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അമ്മ ഫ്രഞ്ച് സൈന്യം തന്റെ വീടു നശിപ്പിക്കുന്നത് കണ്ട് മാനസികമായി തകര്‍ന്നിരുന്നു. ഈ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് ബിസ്മാര്‍ക്ക് ഫ്രാന്‍സിനോട് പ്രതികാരം ചെയ്യാനിടയാക്കിയത്.ഗര്‍ഭധാരണത്തിന് ആസ്തിക്യമായ രൂപം നല്‍കിയതു വഴി വൈദിക തത്വ ശാസ്ത്രത്തിലെ മാനവ നവോത്ഥാനമെന്ന ചിന്തയിലേക്കാണ് നാം എത്തിച്ചേര്‍ന്നത്. സാമൂഹിക പരിവര്‍ത്തനം എന്ന ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കണമെങ്കില്‍ ഈ സംസ്ക്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയേ തീരൂ

Tuesday, November 4, 2014

12 Useful Tricks Around the House


From removing gloves to removing odor, from
 the kitchen to the bathroom, here are 12 great 
 quick and easy tips for your home, that will save
 you time and effort each day!
How to use honey for cooking?
Before you pour honey into a glass or a measuring spoon, drip just a bit of cooking oil, so that the honey will slide out that much easier.
 
useful home tricks
 
 
How to remove stubborn rubber gloves?
Remove annoyingly sticky rubber gloves by placing your gloved hands under a cold water faucet for a few seconds, your hands will easily slide out.
useful home tricks
 
How to wipe down a glass window?
Wipe the inner side of the window horizontally and the outer side vertically, so if there is a stain in the end of the cleaning, you'll know what side it's on. 
useful home tricks
 
How to remove scratches from a glass container?
Rub the glass container with a cloth that has toothpaste on it to remove small scratches.
 
useful home tricks
How to fix a problematic zipper?
Try to rub a pencil on the teeth of the stuck zipper. The lead with grease the teeth and allow the zipper to open and close more easily. 
useful home tricks
 
How to prevent steam from clouding your mirror?
Use shaving cream and a hand towel to rub the bathroom mirror, and it will not fog. 
useful home tricks
How to get all the juice out of citrus fruits?
To enjoy a great amount of lemon or orange juice, roll the citrus fruit on the counter a few times, back and forth, before cutting and squeezing it. 
useful home tricks
 
How to get pillows back to their original fluffines?
Renew old pillows by putting them in a dryer on low levels for 10 minutes, and they'll be as new. 
useful  home tricks
 
How do you get wax off candlesticks?
To remove wax off candlesticks, put them in the freezer for 20 minutes, and the wax will come right off. 
useful home tricks
 
 
How to remove the smell of garlic from your hands?
To get rid of this strong and persistent odor, rub your hands on a stainless steel surface, such as your kitchen faucet. 
useful home tricks
 
How to deal with a leaky faucet?
To stop a leaky faucet that is driving you crazy, tie a string of linen around it, so the string hangs underneath the opening. This will buy you precious quiet time until you find enough of it to fix that annoying faucet. 
useful home tricks
 
How to get rid of stinky shoe odor?
Spread some baking soda in reeking shoes, leave it in for one day, and you will be rid of the smell. 
useful home tricks

Monday, November 3, 2014

വിഷാംശം നൂറുശതമാനവും

അഞ്ചുതുളളി 'വെജ് വാഷ്"ലായനി ചേർത്ത ഒരു ലിറ്റർ വെളളത്തിൽ  കീടനാശിനി തളിച്ച പച്ചക്കറികൾ പത്തു മിനിറ്റുനേരം ഇട്ടുവച്ചാൽ വിഷാംശം നൂറുശതമാനവും ഇല്ലാതാകുമെന്ന് സർവകലാശാല തെളിയിച്ചു. തുടർന്ന്, സർവകലാശാലയും അമൃതം ബയോയും വെജ് വാഷ്  വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലിറക്കാൻ ധാരണയിലെത്തുകയായിരുന്നു.

സേഫ് ടു ഈറ്റ് - അമൃതം വെജ് വാഷ് എന്ന പേരിൽ സർവകലാശാലയുടെ പേറ്റന്റോടെയാണ് അമൃതം ബയോ വെജ് വാഷ് വിപണിയിലിറക്കുന്നത്. 500 എം.എൽ, ഒരു ലിറ്റർ, അഞ്ച്  ലിറ്റ‌ർ എന്നീ അളവുകളിലുളള ബോട്ടിലുകളിൽ ലഭ്യമാകുമെന്ന് ഡോ. അമൃതം റെജി പറഞ്ഞു.  ഫോൺ : 9526 815555

Sunday, November 2, 2014

This Is How The Ancient Egyptians Did Pregnancy Tests

 Some how thousands of years ago these clever people had not only figured out a natural cure for almost every condition out their via mixing herbs, spices, foods etc but they also seem to have cracked the home pregnancy test.
The technique is extremely simple. They put wheat and barley seeds in a cup, the woman in question would then urinate on the seeds, cover it with a cloth and check back the next day. If the seeds sprouted she is pregnant and if they didn’t she isn’t. They even said they could tell whether it was a boy or girl depending on if it was the majority of barley or wheat that sprouted. Researchers tested this back in the 60’s and found it to be 70% accurate. That seems to be about the same accuracy as the modern ones, especially the cheap ones. The ancient pregnancy test works on the same principle as that of a modern pregnancy test, looking for chemical change only present in pregnant women. So there you go. This should save you some money. We have much to learn from the ancient Egyptians and their natural medicine. We plan on writing much more about their sacred knowledge soon, so stay tuned! Thanks for reading. If you wish to learn more about pregnancy tests from the past 

Saturday, November 1, 2014

പാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

 ഒരു വര്‍ഷം കഴിയുമ്പോള്‍

pope francis challenges
  ഫ്രാന്‍സീസ്‌ പാപ്പായെന്ന റോമന്‍ മെത്രാനെ ഇഷ്‌ടപ്പെടുന്നവരുടെ സംഖ്യ അനുദിനം  വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഫ്രാന്‍സീസും സാധാരണക്കാരും തമ്മിലുള്ള അകലം  പടിപടിയായി കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ദേശത്തിന്റെയും, വംശത്തിന്റെയും,  ഭാഷയുടെയും, വിശ്വാസത്തിന്റെയുമൊക്കെ മതിലുകളെ അതിജീവിച്ചു കൊണ്ടാണ്‌ ഈ ഹൃദയാടുപ്പം  വളര്‍ന്നുകൊണ്ടിരിക്കുന്നത്‌.
കത്തോലിക്കര്‍ക്കു മാത്രമല്ല,  അകത്തോലിക്കര്‍ക്കും, അക്രൈസ്‌തവര്‍ക്കും, എന്തിന്‌ നാസ്‌തികര്‍ക്ക്‌ പോലും  തങ്ങളുടെ സ്വന്തക്കാരനായി മാറിക്കഴിഞ്ഞിരിക്കുന്നു ഫ്രാന്‍സീസ്‌ പാപ്പാ. ഫ്രാന്‍സീസിന്റെ ലളിത  ജീവിതവും, സുതാര്യ സംസാരവും, ഹൃദയ താഴ്‌മയും, ദരിദ്രരോടുള്ള സവിശേഷ പ്രേമവും,  കുഞ്ഞുങ്ങളോടുള്ള സ്വാഭാവികാടുപ്പവും, വികലാംഗരോടും വിരൂപരോടുമുള്ള കാരുണ്യവും,  പ്രസംഗത്തില്‍ ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകളും കഥകളും സകലരെയും അതിശയിപ്പിക്കുകയും  ആകര്‍ഷിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.

അസ്വസ്ഥരാകാനുള്ള ആഹ്വാനം
ബ്രസീലില്‍  യുവജനസംഗമത്തിന്റെ സമാപനത്തില്‍ ലക്ഷോപലക്ഷം യുവാക്കളോടായി പാപ്പാ പറഞ്ഞു:ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്താണെന്നോ?  അസ്വസ്ഥതകളാണ്‌. ഇവിടെ  സ്വസ്ഥതയുടെയും, സുഖഭോഗത്തിന്റെയും, പൗരോഹിത്യ പ്രമത്തതയുടെയും കൂടാരങ്ങള്‍ വിട്ട്‌  നിങ്ങള്‍ തെരുവിലേക്കിറങ്ങണമെന്നാണ്‌ ഞാനാഗ്രഹിക്കുന്നത്‌. നിങ്ങളുടെ ഇടവകകളില്‍  ഇതു സംഭവിക്കണം; അതുപോലെ സ്‌കൂളുകളിലും, സ്ഥാപനങ്ങളിലുമെല്ലാം ഇത്‌  സംഭവിക്കണം.”
ചുറ്റുമുള്ള ദാരിദ്ര്യവും ജീവിതക്ലേശവും കണ്ട്‌  അസ്വസ്ഥരാകാനാണ്‌ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്‌തത്‌. സുഖത്തിന്റെയും  സ്വസ്ഥതയുടെയും താവളങ്ങള്‍ കൈവെടിയാന്‍. ദരിദ്രരെയും തൊഴില്‍ രഹിതരെയും കണ്ട്‌  അസ്വസ്ഥരാകുന്ന ഒരു ക്രൈസ്‌തവ സമൂഹമാകാനാണ്‌ പാപ്പാ നമ്മെ വെല്ലുവിളിക്കുന്നത്‌.  പള്ളിയും ഇടവകയും വിട്ട്‌ നാം പുറത്തേക്കിറങ്ങേണ്ടിയിരിക്കുന്നു. നമ്മുടെ ഇംഗ്ലീഷ്‌  മീഡിയം സ്‌കൂളുകളിലും സ്‌പെഷ്യലൈസ്‌ഡ്‌ ആശുപത്രികളിലും പാവപെട്ടവര്‍ക്ക്‌ പ്രവേശനം  ലഭിക്കണം. ഒരു തരത്തിലും നമ്മുടെ സ്ഥാപനങ്ങളുടെ പരിസരത്ത്‌ പോലും എത്താന്‍  കഴിയില്ലെന്ന്‌ കരുതുന്ന ദരിദ്രരുടെ അടുത്തേക്ക്‌ നാം  ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു. അവരുടെ അജ്ഞതയും രോഗവും ദാരിദ്ര്യവും കണ്ട്‌  അസ്വസ്ഥരാകാനാണ്‌ പാപ്പായുടെ ആഹ്വാനം. ആദിവാസികളുടെ ജീവിതക്ലേശങ്ങളും അന്യസംസ്ഥാന  തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും കണ്ട്‌ വേദനിക്കുകയും പരിഹാരത്തിനായി  അസ്വസ്ഥരാകുകയും ചെയ്യുന്ന സഭയാണ്‌ യഥാര്‍ത്ഥ ക്രിസ്‌തീയ സഭ.
മനസ്സാണ്‌  മാറേണ്ടത്‌
“ആദ്യം മാറ്റം വരേണ്ടത്‌ നമ്മുടെ മനോഭാവത്തിനാണ്‌, നമ്മുടെ മനസ്സിനാണ്‌.  ഘടനാപരമായ മാറ്റം അതിന്റെ പുറകേ വന്നുകൊള്ളും.” പാപ്പായുടെ വാക്കുകളില്‍  പ്രതിധ്വനിക്കുന്നത്‌ യേശുക്രിസ്‌തുവിന്റെ വാക്കുകള്‍ തന്നെയല്ലേ! അവന്‍ പറഞ്ഞു:  “സമയം പൂര്‍ത്തിയായിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍  മനസ്സ്‌ മാറുവിന്‍” (മര്‍ക്കോ 1:15). ക്രിസ്‌തുവിന്റെ ശ്രമവും മനം  മാറ്റത്തിനായിരുന്നു എന്നു സാരം.
ഫ്രാന്‍സീസ്‌ പാപ്പാ ആഹ്വാനം ചെയ്യുന്നത്‌  നമ്മുടെ മനോഭാവവും ചിന്താരീതിയും മാറ്റാനാണ്‌. സഭയും സഭാംഗങ്ങളും ഒരു  മനംമാറ്റത്തിനു തയ്യാറാകണം. ഇങ്ങനെയൊക്കെ ജീവിച്ചാല്‍ ക്രിസ്‌തുശിഷ്യരായി,  കത്തോലിക്കാ സഭയായി എന്ന ചിന്താരീതി തന്നെ മാറണം.
പള്ളികളില്‍ നിന്നും  അരമനകളില്‍ നിന്നും പുറത്തേക്കിറങ്ങാനാണ്‌ പാപ്പാ അഹ്വാനം ചെയ്യുന്നത്‌.  പുറത്തേക്ക്‌, തെരുവുകളിലേക്കിറങ്ങാന്‍. അവിടെയുള്ള ദരിദ്രരുടെയും ഭവനരഹിതരുടെയും  ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടാന്‍. ബുവനോസ്‌ ഐരേസിന്റെ കര്‍ദ്ദിനാളായിരിക്കുമ്പോള്‍  ബെര്‍ഗോളിയോ ചെയ്‌തതു പോലെ തെരുവുകളിലേക്കും ചേരികളിലേക്കും ബലിയര്‍പ്പണം തന്നെ  മാറ്റി സ്ഥാപിക്കാന്‍. വത്തിക്കാനില്‍ പരക്കുന്ന ഒരു കിംവദന്തിയുണ്ട്‌ –  ഫ്രാന്‍സീസ്‌ പാപ്പാ ഇന്നും രാത്രികാലങ്ങളില്‍ റോമിന്റെ തെരുവുകളില്‍  വേഷപ്രച്ഛന്നനായി ദരിദ്രരെ തേടിയിറങ്ങുന്നുവെന്ന്‌. പണ്ട്‌ ബുവനോസ്‌ ഐരേസില്‍  ചെയ്‌ത പതിവ്‌ ഇവിടെയും തുടരുന്നുവെന്ന്‌.
അഭയാര്‍ത്ഥികളും ഉയര്‍ത്തിയ ബാനര്‍ ഇപ്രകാരമായിരുന്നു:  “അവസാനത്തവരുടെ ഇടയിലേക്ക്‌ സ്വാഗതം.” അവസാനത്തവരെ അന്വേഷിച്ചു പോകാനുള്ളൊരു  മാനസികാവസ്ഥയിലേക്കാണു കേരള സഭയും, സന്യാസ സമൂഹങ്ങളും, നമ്മുടെ ഇടവകകളും, നമ്മുടെ  സ്‌കൂളുകളും, കോളേജുകളും, നമ്മുടെ ആശുപത്രികളും മാറേണ്ടത്‌.
പള്ളിക്ക്‌  പുറത്തേക്ക്‌
പള്ളിക്കു പുറത്തേക്ക്‌ ഇറങ്ങാനുള്ള വെല്ലുവിളിയാണ്‌ പാപ്പാ  ഉയര്‍ത്തുന്നത്‌. ഇടവകയും പള്ളിയും വിട്ട്‌ പുറത്തേക്കിറങ്ങണം. ആശ്രമങ്ങളും  മഠങ്ങളും അവയുടെ ആവൃതിയും വിട്ട്‌ നാം പുറത്തേക്കിറങ്ങണം.
 പാപ്പാ പറഞ്ഞു: “ദൈവം കായേനോട്‌ ചോദിച്ചു: നിന്റെ സഹോദരന്‍  എവിടെയാണ്‌? ആ ചോദ്യം ഇന്നിവിടെ പ്രതിധ്വനിക്കുന്നു. എവിടെയാണ്‌ നിന്റെ സഹോദരന്‍?  ആരാണ്‌ ഈ അഭയാര്‍ത്ഥികളുടെ രക്തത്തിന്‌ കാരണക്കാര്‍?” വികസിത രാഷ്‌ട്രങ്ങളുടെ  കുടിയേറ്റ നിയമങ്ങളുടെ നേര്‍ക്കായിരുന്നു പാപ്പാ അന്ന്‌ ചോദ്യം ഉയര്‍ത്തിയത്‌.
 പാപ്പാ പറഞ്ഞു: “ആളില്ലാത്ത  പള്ളികളൊന്നും സഭയുടേതല്ല; ആളില്ലാത്ത ആശ്രമങ്ങളൊന്നും സന്യാസികളുടേതല്ല;  ആളില്ലാത്ത മഠങ്ങളൊന്നും നമ്മുടേതല്ല. അവയെല്ലാം വീടില്ലാത്ത  പാവപ്പെട്ടവരുടേതാണ്‌.”
പാപ്പാ കേരളത്തില്‍ വന്നാലോ? ആളില്ലാത്ത പള്ളികളും  ആശ്രമങ്ങളും ഇവിടെ അദ്ദേഹം കണ്ടെന്നു വരില്ല. എന്നാല്‍ ആളില്ലാത്ത മുറികള്‍ നമ്മുടെ  ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും അനേകമുണ്ട്‌. ആളില്ലാത്ത മുറികളൊന്നും സഭയുടേതല്ല;  മറിച്ച്‌ അവയൊക്കെ അന്തിയുറങ്ങാന്‍, വീടില്ലാത്ത അനാഥര്‍ക്കു അവകാശപ്പെട്ടതാണ്‌.
ഏതാണ്‌ ഒന്നാമത്തേത്‌?
‘ലാ ചിവില്‍ത്താ കത്തോലിക്കാ’ മാസികയുടെ  പത്രാധിപരുമായുള്ള സംഭാഷണ മധ്യേ ഫ്രാന്‍സീസ്‌ പാപ്പാ പറഞ്ഞു: “നമ്മള്‍ ചെയ്യേണ്ട  ഏറ്റവും പ്രധാനപ്പെട്ട കാര്യം ആദിമ പ്രഘോഷണം തന്നെയാണ്‌. അതായത്‌ ദൈവം നിന്റെ  പിതാവാണ്‌. മകനെപ്പോലെ നിന്നെ അവിടുന്ന്‌ സ്‌നേഹിക്കുന്നു എന്ന സദ്‌വാര്‍ത്ത.  അതാണ്‌ ആദ്യം കൊടുക്കേണ്ടത്‌. ബാക്കിയെല്ലാം അതിന്‌ ശേഷം വരേണ്ടതാണ്‌.”
ഇത്‌ പ്രധാനപ്പെട്ടൊരു മാറ്റമാണ്‌ – ഒന്നാമത്തേത്‌ ഏത്‌, രണ്ടാമത്തേത്‌  ഏതെന്ന തിരിച്ചറിവ്‌. എല്ലാത്തിനും ഒരേ പ്രാധാന്യമല്ല ഉള്ളതെന്ന വകതിരിവ്‌. അതിന്‌  അദ്ദേഹം ഉദാഹരണം പറഞ്ഞത്‌ സഭയെ യുദ്ധക്കളത്തിലെ ആശുപത്രിയോടു ഉപമിച്ചുകൊണ്ടാണ്‌.  പാപ്പാ പറഞ്ഞു: “മാരകമായി മുറിവേറ്റിരിക്കുന്നവന്റെ മുറിവുകള്‍ പരിചരിക്കുകയാണ്‌  അടിയന്തരാവശ്യം. അല്ലാതെ അവന്റെ ഷുഗറും കൊളസ്‌ട്രോളും അളക്കുകയല്ല.”
സുവിശേഷ പ്രഘോഷണമാണ്‌ ആദ്യം വരേണ്ടത്‌ – ദൈവം അപ്പനെപ്പോലെ  സ്‌നേഹിക്കുന്നുവെന്ന പ്രഘോഷണം. അതിനുശേഷം മാത്രമാണ്‌ വേദോപദേശവും ധാര്‍മ്മിക  ശാസ്‌ത്രവും വരുന്നത്‌. ഇത്‌ പ്രധാനപ്പെട്ടൊരു പാഠമാണ്‌. ഒന്നാം സ്ഥാനം  സ്‌നേഹത്തിനാണ്‌. അല്ലാതെ, സഭാനിയമങ്ങള്‍ക്കും, ലിറ്റര്‍ജിക്കും, ധാര്‍മിക  നിയമങ്ങള്‍ക്കുമല്ലെന്ന പാഠം കേരളസഭ അടിന്തരമായി ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമല്ലേ?  ഈ കാര്യത്തില്‍ കേരളസഭയില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌. ഒന്നാം  സ്ഥാനത്തു നിറുത്തേണ്ട സ്‌നേഹത്തനും, കാരുണ്യത്തിനും, മനുഷ്യത്വത്തിനും പകരം മറ്റു  പലതിനും ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്ന പതിവ്‌ നമ്മുടെ ഇടയില്‍ തുടരുന്നില്ലേ?  ദൈവത്തിന്റെ രക്ഷാകരസ്‌നേഹത്തിന്‌ ഒന്നാം സ്ഥാനം കല്‌പിക്കണം. അല്ലാതെ  സഭാനിയമത്തിനും സ്‌നേഹത്തിനും നടപടിക്രമങ്ങള്‍ക്കുമല്ല. മുകളിലായി സഭാനിയമങ്ങളും  ആചാരങ്ങളും പ്രാമാണ്യം നേടുന്ന എല്ലാ അവസ്ഥകളെയും തിരിച്ചറിയുകയും  മാറ്റിയെടുക്കുകയും ചെയ്യുക കേരളത്തിലെ വ്യവസ്ഥാപിത സഭയ്‌ക്ക്‌ വലിയൊരു  വെല്ലുവിളിയായിരിക്കും.
മനുഷ്യത്വത്തിന്‌ ഒന്നാം സ്ഥാനം. 
സെപ്‌തംബര്‍ 17-ാം തീയതിയായിരുന്നു ആര്‍ച്ച്‌ബിഷപ്‌ കൊണ്‍റാഡിന്റെ  മെത്രാഭിഷേകം. ഒരു സാധാരണ വൈദികനായിരുന്ന കൊണ്‍റാഡിനെ ഒറ്റയടിക്കായിരുന്നു  ഫ്രാന്‍സീസ്‌ പാപ്പാ മത്രാപ്പോലീത്താ സ്ഥാനത്തേക്കു ഉയര്‍ത്തിയത്‌ – വത്തിക്കാന്റെ  ഉപവി കാര്യാലയത്തിന്റെ അധ്യക്ഷനായിട്ട്‌. അതിനുള്ള കാരണമാണ്‌ കൗതുകകരം.  വത്തിക്കാന്റെ ഭക്ഷണശാലകളില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങള്‍ ഫാദര്‍ കൊണ്‍റാഡ്‌  പതിവായി വത്തിക്കാന്‍ തെരുവിലെ പാവങ്ങള്‍ക്കു കൊണ്ടുപോയി കൊടുക്കുമായിരുന്നു.  പാപ്പാ ഈ കാര്യം അറിഞ്ഞു. അങ്ങനെയെങ്കില്‍ ഫാദര്‍ കൊണ്‍റാഡല്ലാതെ മറ്റാരാണ്‌  വത്തിക്കാന്റെ ഉപവി കാര്യാലയത്തിന്റെ അധ്യക്ഷനാകാന്‍ യോഗ്യന്‍! ഇതായിരുന്നു  പാപ്പായുടെ ന്യായം.
ഫാദര്‍ കൊണ്‍റാഡിന്റെ മെത്രാഭിഷേക സമയം. ഫ്രാന്‍സീസ്‌  പാപ്പായും അവിടെ സന്നിഹിതനായിരുന്നു. പ്രധാന കാര്‍മ്മികനായിട്ടല്ല;  സഹകാര്‍മ്മികരില്‍ ഒരാളായി പോലും പാപ്പാ നിന്നില്ല. വെളുത്ത ളോഹയുടെ പുറത്ത്‌ ഒരു  ഊറാറ മാത്രമിട്ട്‌ അദ്ദേഹം നവാഭിഷിക്തന്റെ തലയില്‍ കൈ വച്ചു. പരമ്പരാഗത  സഭാക്രമങ്ങള്‍ ലംഘിച്ചതു കണ്ട്‌ കാനന്‍ വിദഗ്‌ധരും ആരാധനക്രമ പണ്ഡിതരും അന്തിച്ചു  നിന്നു!
ഫ്രാന്‍സീസ്‌ പാപ്പാ പണ്ട്‌ ബുവനോസ്‌ ഐരേസില്‍ വച്ചും ഇതുപോലെ  ചെയ്‌തിട്ടുണ്ട്‌. ഒരച്ചന്റെ ജൂബിലിക്ക്‌ പോയപ്പോള്‍ അച്ചനെ തന്നെ പ്രധാന  കാര്‍മികനാക്കി. എന്നിട്ട്‌ ഒരു ഊറാറയിട്ട്‌ മെത്രാപ്പോലീത്താ കുര്‍ബാനയില്‍  പങ്കെടുത്തു. പാപ്പാ തരുന്ന പാഠം വ്യക്തമാണ്‌ – മനുഷ്യത്വമാണ്‌ ഏറ്റവും  പ്രധാനപ്പെട്ടത്‌. അതിനുവേണ്ടി ഏതു സഭാനിയമവും പാരമ്പര്യവും ലംഘിക്കാം. ഇത്‌ ആദ്യം  പഠിപ്പിച്ചത്‌ നസ്രത്തിലെ ഈശോയാണ്‌: “സാബത്ത്‌ മനുഷ്യനുവേണ്ടിയിട്ടാണ്‌; അല്ലാതെ  മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല” (മര്‍ക്കോ 2:27). മനുഷ്യത്വത്തിനും  മനുഷ്യനന്മയ്‌ക്കും ഒന്നാം സ്ഥാനം കൊടുക്കുന്നത്‌ മാനദണ്ഡമായി സ്വീകരിച്ചാല്‍  കേരളസഭയില്‍ ഏതൊക്കെ നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടണം? പരമ്പരാഗതമായി  നിലവിലിരിക്കുന്ന നിയമങ്ങള്‍ മുതല്‍ അടുത്തകാലത്ത്‌ സഭാസമിതികള്‍ പാസ്സാക്കിയ  നിയമങ്ങള്‍ വരെ അക്കൂട്ടത്തില്‍ വരില്ലേ? പുതിയ നിയമങ്ങളും ചട്ടങ്ങളും  ഉണ്ടാക്കാനുള്ള പ്രലോഭനം വരുമ്പോള്‍ നാം ആദ്യം ചോദിക്കേണ്ട ചോദ്യം – ഇത്‌ സാധാരണ  മനുഷ്യരുടെ നന്മയ്‌ക്ക്‌ ഉതകുന്നതാണോ എന്നാണ്‌. മാറിനിന്ന്‌ സ്വയം ചോദിക്കുക  മാത്രമല്ല; നിയമം ബാധിച്ചേക്കാവുന്ന സാധാരണക്കാരുടെ അഭിപ്രായം നിയമനിര്‍മാണത്തിന്‌  മുമ്പ്‌ ആദ്യം കണക്കിലെടുക്കുകയും വേണം. കാലാകാലങ്ങളായി സഭയിലും സമൂഹത്തിലും  നിലവിലിരിക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും ഇത്തരമൊരു വിലയിരുത്തലിന്‌  വിധേയമാക്കാന്‍ തയ്യാറാകണം. എന്നിട്ടു മനുഷ്യനന്മയ്‌ക്കു ഉപകരിക്കാത്തതും അതിനെ  തടസ്സപ്പെടുത്തുന്നതുമായവയൊക്കെ മാറ്റാനുള്ള ധൈര്യം കേരള സഭ  കാണിക്കേണ്ടിയിരിക്കുന്നു.
പ്രതിപക്ഷ ബഹുമാനം
മാര്‍ച്ചില്‍  ഫ്രാന്‍സീസ്‌ പാപ്പായുടെ സ്ഥാനാരോഹണം കഴിഞ്ഞ സമയം. റിപ്പോര്‍ട്ടു ചെയ്യാനെത്തിയ  മാധ്യമ പ്രവര്‍ത്തകരുടെ സമൂഹത്തെ കണ്ടശേഷം അവസാനം പാപ്പാ അവര്‍ക്ക്‌ പതിവു  രീതിയിലുള്ള കത്തോലിക്കാ ആശീര്‍വാദം നല്‍കിയില്ല. അതിനുപകരം അദ്ദേഹം പറഞ്ഞു:  “നിങ്ങളില്‍ പലരും കത്തോലിക്കരല്ല; മറ്റു കുറെപ്പേര്‍ ദൈവവിശ്വാസികള്‍  പോലുമായിരിക്കില്ല. അതിനാല്‍ നിങ്ങളുടെ മനസ്സാക്ഷിയെ ബഹുമാനിച്ചുകൊണ്ട്‌ നിങ്ങളെ  ഞാന്‍ മൗനമായി അനുഗ്രഹിക്കുന്നു.” എന്നിട്ടദ്ദേഹം ഒരു നിമിഷം നിശബ്‌ദനായി. അവസാനം  പറഞ്ഞു: “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!”
നാസ്‌തികനായ സ്‌കാള്‍ഫാരിയോടു  സംസാരിച്ചപ്പോഴും പാപ്പാ ഇതു തന്നെയാണ്‌ വ്യക്തമായി പറഞ്ഞത്‌: “നന്മയേയും  തിന്മയേയും പറ്റി ഓരോരുത്തര്‍ക്കും ഓരോ കാഴ്‌ചപാടാണുള്ളത്‌. ഓരോരുത്തനും  നന്മയെന്ന്‌ കരുതുന്നതിലേക്ക്‌ എത്തിച്ചേരാന്‍ അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌  നമ്മുടെ കടമ.”
വ്യത്യസ്ഥതകളേയും ബഹുസ്വരതയേയും ബഹുമാനിക്കാനുള്ള മാതൃകയാണ്‌  മാര്‍പ്പാപ്പാ കാട്ടിതരുന്നത്‌. കേരളത്തിലും ഭാരതത്തിലും ഇതിന്റെ പ്രസക്തി  ഏറെയാണ്‌. കാരണം ഏറ്റവും വലിയൊരു ബഹുസ്വരസമൂഹമാണ്‌ നമ്മുടേത്‌. എത്ര മതങ്ങളാണ്‌,  എത്ര സാംസ്‌ക്കാരങ്ങളാണ്‌, എത്ര ജാതികളാണ്‌, എത്ര വിശ്വാസരീതികളാണ്‌ നമ്മുടെ  ഇടയിലുള്ളത്‌: അവയെയൊക്കെ ആദരിക്കാനും അവയോടൊക്കെ സഹിഷ്‌ണുതയോടെ  വര്‍ത്തിക്കാനുമുള്ള വെല്ലുവിളിയാണ്‌ കേരള സഭ ഏറ്റെടുക്കേണ്ടത്‌.
നമ്മുടെ  പൊതുസ്ഥാപനങ്ങളിലൊക്കെ ഈ പ്രതിപക്ഷ ബഹുമാനം പ്രോത്സാഹിപ്പിക്കപ്പെടണം. നമ്മുടെ  കലാലയങ്ങളുടെയും ആശുപത്രികളുടെയും സേവനം മറ്റു മതസ്ഥരില്‍ അനേകം പേര്‍  സ്വീകരിക്കുന്നുണ്ട്‌. നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനാരീതികളും അവരിലേക്ക്‌  അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായം നമ്മുടെ ആശുപത്രികളിലും കലാലയങ്ങളിലും ഉണ്ടാകാന്‍  പാടില്ല. നേരെമറിച്ച്‌, മറ്റ്‌ മതസ്ഥര്‍ക്ക്‌ അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയും  അനുഷ്‌ഠിക്കാനുള്ള സാഹചര്യം കൂടി നമ്മുടെ സ്ഥാപനങ്ങളില്‍  ഒരുക്കിക്കൊടുക്കുന്നിടത്താണ്‌ നാം യഥാര്‍ത്ഥത്തില്‍ ദൈവികരായി മാറുന്നത്‌.
വിധിക്കരുത്‌
സ്വവര്‍ഗ്ഗരതിക്കെതിരായ സുപ്രീം കോടതി വിധി വന്ന  ദിവസത്തെ ചാനല്‍ ചര്‍ച്ച. കത്തോലിക്കാ വൈദികരെ ചര്‍ച്ചക്കായി ആരും വിളിച്ചു പോകുന്ന  വിഷയമാണല്ലോ. ഒരു ചാനല്‍ക്കാരന്‍ സ്വര്‍ഗരതിയെ എതിര്‍ക്കുന്നതിന്റെ കാരണങ്ങള്‍  ചോദിച്ചു. ചര്‍ച്ചയ്‌ക്കു വന്ന വൈദികന്‍ സ്വവര്‍ഗരതി പ്രകൃതിവിരുദ്ധമാണെന്നും,  സാമൂഹ്യതിന്മയാണെന്നും, പാപമാണെന്നും ഘോരഘോരം വാദിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍  മാധ്യമക്കാരന്റെ ഒരു ചോദ്യം: “അപ്പോള്‍ അച്ചന്‍ മാര്‍പ്പാപ്പായ്‌ക്ക്‌ എതിരാണ്‌  അല്ലേ?”
ബ്രസീലില്‍ നിന്നുമുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചുള്ള  അഭിമുഖത്തിലായിരുന്നു ഫ്രാന്‍സീസ്‌ പാപ്പാ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌:  “ഒരുവന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെങ്കില്‍, അയാളെ വിധിക്കാന്‍  ഞാനാരാണ്‌?”
പിന്നീട്‌ അദ്ദേഹം വിശദീകരിച്ചു. – ബുവനോസ്‌ ഐരേസില്‍ വച്ച്‌  സ്വവര്‍ഗ്ഗരതിക്കാരുടെ കത്തുകള്‍ കിട്ടാറുണ്ടെന്ന്‌. സഭ അവരെ നിഷ്‌ക്കരുണം  വിധിക്കുന്നതായിട്ട്‌ അവര്‍ക്ക്‌ അനുഭവപ്പെടുന്നെന്ന്‌.
“ഒരിക്കല്‍  എന്നോടൊരാള്‍ പ്രകോപനപരമായി ചോദിച്ചു – ഞാന്‍ സ്വവര്‍ഗ്ഗരതിയെ  അനുകൂലിക്കുന്നുണ്ടോയെന്ന്‌. ഞാനയാള്‍ക്ക്‌ മറുപടി കൊടുത്തത്‌ മറ്റൊരു ചോദ്യം  കൊണ്ടാണ്‌. ആദ്യം താങ്കള്‍ ഇതിനു ഉത്തരം പറയുക. ദൈവം ഒരു സ്വവര്‍ഗാനുരാഗിയെ  കാണുമ്പോള്‍ അവന്റെ അസ്‌തിത്വത്തെ സ്‌നേഹത്തോടെ അംഗീകരിക്കുകയാണോ ചെയ്യുന്നത്‌, അതോ  അവനെ വിധിക്കുകയും തിരസ്‌ക്കരിക്കുകയുമാണോ?”
എന്നിട്ടു പാപ്പാ തുടര്‍ന്നു:  “നമ്മള്‍ ആദ്യം പരിഗണിക്കേണ്ടത്‌ നമ്മുടെ മുമ്പിലുള്ള മനുഷ്യ വ്യക്തിയെയാണ്‌.  നിയമത്തെയും ധാര്‍മികതയേയുമല്ല. കാരണം ജീവിതത്തില്‍ ദൈവം ഓരോ വ്യക്തിയേയും  സ്‌നേഹത്തോടെ അനുധാവനം ചെയ്യുന്നു. നമ്മളും ഓരോ വ്യക്തിയെയും അവന്റെ ജീവിത  സാഹചര്യങ്ങളില്‍ കരുണയോടെ അവനെ അനുധാവനം ചെയ്യണം.”
വിധിക്കരുത്‌ എന്ന  കല്‌പന തന്നത്‌ യേശുക്രിസ്‌തു തന്നെയാണ്‌. കേരളസഭ ഏതൊക്കെ തലങ്ങളിലൊക്ക ഈ കല്‌പന  അനുവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇടവകയിലെ പള്ളി പ്രസംഗം മുതല്‍ ഇത്‌  ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നു തോന്നുന്നു. ആരെയും വിധിക്കാതിരിക്കുക എന്നത്‌  മലയാളിയെ സംബന്ധിച്ച്‌ ഒരു വലിയ വെല്ലുവിളി തന്നെയാണ്‌.
വിശ്വാസ  ത്യാഗികള്‍
ബ്രസീലിലെ മെത്രാന്‍ സംഘത്തെ അഭിസംബോധന ചെയ്‌തപ്പോഴായിരുന്നു  പാപ്പാ എമ്മാവുസിലെ ശിഷ്യന്മാരുടെ അനുഭവം അവരെ ഓര്‍മിപ്പിച്ചത്‌. അതിനൊരു  കാരണവുമുണ്ടായിരുന്നു. കത്തോലിക്കാ സഭയില്‍ നിന്നും പെന്തക്കോസ്റ്റല്‍  സഭകളിലേക്കുള്ള വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക്‌ ബ്രസീലിലെ സഭ അഭിമുഖീകരിക്കുന്നൊരു  വലിയ പ്രശ്‌നമായിരുന്നു.
ജറുസലേം വിട്ട്‌ എമ്മാവൂസിലേക്കു പോകുന്ന  ശിഷ്യരോടൊപ്പം അനുയാത്ര ചെയ്യുകയായിരുന്നു യേശു. പാപ്പാ പറഞ്ഞു: “അനുയാത്ര  ചെയ്യുന്ന ഒരു സഭയേയാണ്‌ നമ്മുക്കാവശ്യം. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം  നഷ്‌ടപ്പെട്ടു നിരാശരായി ജറുസലേം വിട്ടു പോകുന്നവരുടെ കൂടെ നടക്കാനും, അവരോടു  സംഭാഷണത്തിലേര്‍പ്പെടാനും സഭയ്‌ക്ക്‌ കഴിയണം.” അവരെ വിശ്വാസത്തിലേക്കും,  പ്രത്യാശയിലേക്കും സഭാകൂട്ടായ്‌മയിലേക്കും, കൊണ്ടുവരാനുള്ള ക്രിസ്‌തീയമാര്‍ഗ്ഗം അതു  മാത്രമാണെന്നും പാപ്പാ പറഞ്ഞു.
സമാനസാഹചര്യം കേരളസഭയും  അഭിമുഖീകരിക്കുന്നണ്ട്‌. സഭാകൂട്ടായ്‌മയില്‍ നിന്നും അകന്നു പോകുന്നവരുടെ കൂടെ  നടക്കുകയും അവരോട്‌ സംസാരിക്കുകയും ചെയ്യുന്ന സമീപനം നമ്മള്‍ പരിശീലിക്കുകയും  വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
സ്‌ത്രൈണ പ്രതിഭ
‘ലാ  ചിവില്‍ത്താ കത്തോലിക്കാ’ എന്ന മാസികയ്‌ക്കു നല്‌കിയ അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു:  “സ്‌ത്രീയും അവളുടെ പങ്കുമില്ലാതെ സഭയ്‌ക്ക്‌ സഭയായിരിക്കാന്‍ പറ്റില്ല. ഒരു  സ്‌ത്രീയായ മറിയം സഭയില്‍ മെത്രാന്മാരേക്കാള്‍ പ്രാധാന്യമുള്ളവളാണ്‌. അതുകൊണ്ട്‌  സഭയില്‍ സ്‌ത്രീകളുടെ പങ്കിനെപ്പറ്റി നാമിനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.  ആഴമുള്ള ഒരു സ്‌ത്രൈണ ദൈവശാസ്‌ത്രം വളര്‍ത്തിയെടുക്കാന്‍ നാം കഠിനമായി  പരിശ്രമിക്കണം.”
അദ്ദേഹം തുടര്‍ന്നു: “സഭയില്‍ പ്രധാനപെട്ട തീരുമാനങ്ങള്‍  എടുക്കുന്നിടത്തെല്ലാം സ്‌ത്രൈണ പ്രതിഭ ആവശ്യമാണ്‌. ഇന്നത്തെ വെല്ലുവിളി തന്നെ  ഇതാണ്‌. സഭാധികാരം വിനിയോഗിക്കപ്പെടുന്ന സഭാതലങ്ങളിലെല്ലാം സ്‌ത്രീകളുടെ സുവിശേഷമായ  സ്ഥാനം എന്താണ്‌?”
കേരളസഭയെ സംബന്ധിച്ചിടത്തോളം പാപ്പായുടെ  നിര്‍ദ്ദേശങ്ങള്‍ താത്വികമായി അംഗീകരിക്കുക പോലും ക്ലേശകരമായിരിക്കും. കാരണം  അത്രയ്‌ക്കു പുരുഷ മേധാവിത്വം നിലവിലിരിക്കുന്ന സമൂഹവും സഭയുമാണ്‌ മലയാളിയുടേത്‌.  സഭാ തീരുമാനങ്ങളിലും സഭാധികാരങ്ങളിലും സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ പങ്ക്‌  കൊടുക്കുന്നതിലൂടെ മാത്രമേ സഭ കൂടുതല്‍ ദൈവികമാകുകയുള്ളൂ.
നന്മയുടെ  പുളിമാവാകുക
സ്‌കാള്‍ഫാരിയുമായുള്ള സംഭാഷണത്തിനിടയില്‍ ഫ്രാന്‍സീസ്‌ പാപ്പാ  പറഞ്ഞു: “യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷമായിരിക്കാനുള്ള വിളിയാണ്‌ സഭയുടേത്‌. ഞങ്ങള്‍  പുളിമാവാണ്‌. പുളിമാവ്‌ കുറച്ചു മതി. അത്‌ മൊത്തം മാവിനെയും പാകപ്പെടുത്തും.  ഞങ്ങളുടെ ആത്യന്തികലക്ഷ്യം മതപരിവര്‍ത്തനമല്ല.”
കേരളത്തിലും ഭാരതത്തിലും  നന്മയുടെ പുളിമാവായിരിക്കുക എന്നുള്ളതുതന്നെയാണ്‌ സഭയുടെ ദൗത്യം.  മഹാഭൂരിപക്ഷത്തിലേക്ക്‌ നന്മയും, കാരുണ്യവും, നീതിയും പ്രചരിപ്പിക്കുന്ന പുളിമാവായ  ചെറിയ സമൂഹമായിരിക്കുക. ഇതും യഥാര്‍ത്ഥത്തില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്‌.  സംഘടിക്കുകയും വലുതാകുകയും മസില്‍ ബലം കാണിക്കുകയും ചെയ്യാനുള്ള പ്രലോഭനത്തിന്‌  കേരളസഭ പലപ്പോഴും അടിപ്പെടുന്നില്ലേ?
ദൈവരാജ്യം ലക്ഷ്യം വയ്‌ക്കുന്ന  പാപികള്‍
സ്‌പദാരോയുടെ ചോദ്യത്തിന്‌ ഉത്തരമായി ഫ്രാന്‍സീന്‌ പാപ്പാ പറഞ്ഞു:  “ഞാനൊരു പാപിയാണ്‌. ഇതൊരു ആലങ്കാരിക പ്രയോഗമല്ല. സത്യമായും ഞാനൊരു പാപിയാണ്‌.  കര്‍ത്താവ്‌ കരുണാപൂര്‍വം തൃക്കണ്‍പാര്‍ത്ത പാപിയായ മനുഷ്യനാണ്‌ ഞാന്‍.”
ക്രിസ്‌ത്യാനിയും സഭയും അനുഭവിക്കുന്ന അടിസ്ഥാന വൈരുദ്ധ്യമാണിത്‌. നമ്മള്‍  പാപികളാണ്‌. എന്നാല്‍ സഭ വലിയ ആദര്‍ശങ്ങളും, മൂല്യങ്ങളും വിശുദ്ധിയും മുറുകെ  പിടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. പലപ്പോഴും നമുക്ക്‌ മുഴുവനായി  എത്തിപ്പിടിക്കാനാവാത്ത പുണ്യങ്ങള്‍ തന്നെയാണ്‌ നമ്മള്‍  പ്രഘോഷിച്ചുകൊണ്ടിരിക്കുന്നത്‌. പാപികളുടെ സമൂഹമായ സഭ ലക്ഷ്യം വയ്‌ക്കുന്നത്‌  ദൈവരാജ്യമാണെന്നു ചുരുക്കം. ഈ അവബോധം അനുദിനം നിലനിര്‍ത്തിക്കൊണ്ടു വേണം നാം  മുന്നേറാന്‍.
പാപികളുടെ സമൂഹമെന്ന നിലയില്‍ പല തെറ്റുകളും കുറവുകളും കേരള  സഭയ്‌ക്കുമുണ്ട്‌. മറ്റുള്ളവര്‍ അവയെ ചൂണ്ടികാണിക്കുമ്പോള്‍ കേള്‍ക്കാനും  വിലയിരുത്താനും തിരുത്താനുമുള്ള ഹൃദയ വിശാലതയുണ്ടാകുക പ്രധാന കാര്യമാണ്‌.  പാപികളാണെന്ന തിരിച്ചറിവ്‌ നിലനിര്‍ത്തുകയും തെറ്റ്‌ തിരുത്താനുമുള്ള ഹൃദയതാഴ്‌മ  പരിശീലിക്കുകയും ചെയ്യുക വലിയൊരു വെല്ലുവിളി തന്നെയാണ്‌.
ഒരു വര്‍ഷം  പൂര്‍ത്തിയായിരിക്കുന്നു ഫ്രാന്‍സീസ്‌ വത്തിക്കാനിലെത്തിയിട്ട്‌. ഈ ചെറിയ കാലഘട്ടം  കൊണ്ട്‌ അദ്ദേഹം കത്തോലിക്കാ സഭയില്‍ വരുത്തിയ മാറ്റങ്ങള്‍ സ്വപ്‌നാതീതമാണ്‌ എന്ന്‌  പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല. പോരാ, ഇതിലും അത്ഭുതകരമായ മാറ്റങ്ങള്‍ ഇനിയും  വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീതിയാണ്‌ അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും  ജനിപ്പിക്കുന്നത്‌. അത്തരം മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വ്യക്തികളും  സഭാസമൂഹങ്ങളും അദ്ദേഹം ഉയര്‍ത്തുന്ന മാറ്റത്തിന്റെ വെല്ലുവിളികളോട്‌ ക്രിയാത്മകമായി  പ്രതികരിക്കാന്‍ തയ്യാറാകണം. അങ്ങനെയായാല്‍ വ്യക്തികളില്‍ നന്മയിലേക്കുള്ള  രൂപാന്തരീകരണമുണ്ടാകും, സഭകളിലും ഉണ്ടാകും. അവിടം കൊണ്ടു അവസാനിക്കാതെ അത്തരമൊരു  മാറ്റം ലോകത്തിലാകമാനം പടര്‍ന്നുപിടിക്കും. ലോകത്തിന്റെ പ്രശ്‌നപ്രതിസന്ധികളിലൊക്കെ  സമാധാനത്തിന്റെ ദൂതനാകാന്‍ പാപ്പായ്‌ക്കും ക്രിസ്‌തീയതയ്‌ക്കും  കഴിയും
.

ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന 5 പാഠങ്ങള്‍



Pope francis with child
  ആര്‍ക്കും ‘ചിലനേരം ക്രിസ്‌ത്യാനി’കളായിരിക്കാന്‍ സാധ്യമല്ലെന്ന്‌. അങ്ങനെയും  ഇങ്ങനെയും ക്രിസ്‌ത്യാനികളായിരിക്കാന്‍ ആവില്ല. ക്രിസ്‌ത്യാനികളെന്നാല്‍  മുഴുവന്‍സമയ ക്രിസ്‌ത്യാനികളാകണം. സമ്പൂര്‍ണമായി.
ഒരേ സമയം കര്‍ത്തവ്യങ്ങള്‍  മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും  ചെയ്യുന്നത്‌ എങ്ങനെ?
എല്ലാ നേരവും വിശ്വാസം ജീവിക്കാനാണ്‌ നമ്മുടെ വിളി. ഇക്കാര്യത്തില്‍ തെറ്റു പറ്റേണ്ട. വിശ്വാസം ജീവിക്കുകയെന്നാല്‍ ജോലി  തന്നെയാണ്‌. 
എന്നാല്‍ തങ്ങളുടെ ഭൂരിഭാഗം ജോലിസമയവും  മറ്റു തൊഴിലിനായി മാറ്റിവയ്‌ക്കുന്നവര്‍ക്ക്‌ ഇത്‌ ബുദ്ധിമുട്ടേറിയ കാര്യമായി  തോന്നാം. പ്രത്യേകിച്ച്‌ ഒരു സ്ഥാപനത്തില്‍ നായകസ്ഥാനം വഹിക്കുന്നവര്‍ക്ക്‌.
എങ്ങനെയാണ്‌ ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും  വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌? വ്യവസായപ്രമുഖര്‍ക്ക്‌ ഒരേ  സമയം വിശ്വാസവും ജോലിയും ചേര്‍ത്തു കൊണ്ടു പോകാന്‍ കഴിയും എന്നതിന്റെ ഏറ്റവും നല്ല  മാതൃക ഫ്രാന്‍സീസ്‌ പാപ്പാ തന്നെയല്ലേ? തീര്‍ച്ചയായും അത്‌ അദ്ദേഹത്തിന്റെ  ജോലിയാണ്‌. എന്നാല്‍ അത്‌ നിങ്ങളുടെയും കൂടി ഉത്തരവാദിത്വമാണെന്നു കൂടി  ഓര്‍മിക്കുക.
വിശ്വാസത്തെ ജോലിയോടു ചേര്‍ത്തു വയ്‌ക്കാന്‍ ഫ്രാന്‍സീസ്‌  പാപ്പായില്‍ നിന്നു ഇതാ അഞ്ച്‌ ലഘുപാഠങ്ങള്‍:
1. വ്യക്തിത്വ ബിംബത്തിനു  പുറത്തു കടക്കുക
ലോകത്തിലെ ഏറ്റവും സമുന്നതരായ പല വ്യവസായ പ്രമുഖരും സ്വന്തം  വ്യക്തിത്വത്തെ വിഗ്രഹവല്‍ക്കരിച്ചവരോ ആരാധനാ പാത്രങ്ങളായി തീര്‍ന്നവരോ ആണ്‌.  സ്‌റ്റീവ്‌ ജോബ്‌സ്‌, ജെഫ്‌ ബെസോസ്‌, ജാക്ക്‌ വെല്‍ഷ്‌ തുടങ്ങിയവര്‍ ഉദാഹരണം.  ഇത്തരത്തില്‍ ഒരു വ്യക്തിത്വ വിഗ്രഹമായി ഫ്രാന്‍സീസ്‌ പാപ്പായെ കാണാനും  സാധ്യതയുണ്ട്‌. വ്യക്തിപ്രഭാവവും ഉജ്ജ്വല നേതൃത്വപാടവും കൊണ്ട്‌ കത്തോലിക്കാ സഭയെ  വീണ്ടും ലോകത്തിനു മുമ്പില്‍ പ്രകാശധോരണിയോടെ നിര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ  പങ്ക്‌ വലുതാണ്‌.
എന്നാല്‍ വ്യക്തിപ്രഭാവം വഴിയുള്ള നേതൃത്വത്തിന്റെ  പരിമിതികള്‍ ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ നന്നായി അറിയാം. തന്റെ  പേപ്പസിയെക്കുറിച്ചുള്ള മിഥ്യാധാരണ പൊളിച്ചെഴുതാന്‍ അടുത്ത കാലത്തു നടന്ന  മുഖാമുഖത്തില്‍ പാപ്പാ ബോധപൂര്‍വമായ ശ്രമം നടത്തി. പാപ്പാ ചിരിക്കുകയും കരയുകയും  ശാന്തമായി ഉറങ്ങുകയും മറ്റെല്ലാവരെയും പോലെ സുഹൃത്തുക്കളോട്‌ ബന്ധപ്പെടുകയും  ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്‌. ഒരു ദാര്‍ശനികനു ജനത്തെ തന്റെ അജഗണത്തിലേക്കു  കൂട്ടിക്കൊണ്ടു പോകാനാകും. എന്നാല്‍ അവരെ അവിടെത്തന്നെ നിലനിര്‍ത്തുന്നതാണ്‌  ദര്‍ശനം.
2. സേവനം ചെയ്‌തു കൊണ്ടു നയിക്കുക
നല്ല  നേതൃത്വത്തെക്കുറിച്ച്‌ ഫ്രാന്‍സീസ്‌ പാപ്പായുടെ വീക്ഷണം ശ്രവിക്കുക, ‘നല്ല നേതാവ്‌  സംസാരിക്കുന്നത്‌ നാവു കൊണ്ടുമാത്രമല്ല, മറിച്ച്‌ മുഴുവന്‍ ജീവിതം കൊണ്ടാണ്‌.  സ്ഥിരതയാര്‍ന്ന ജീവിതം നയിച്ചു കൊണ്ടും വേണമത്‌. നമ്മുടെ ജീവിതത്തിന്റെ ദൃഢത  തന്നെയാണ്‌ നമ്മുടെ സന്ദേശം.’
ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്‌. പാപ്പായുടെ  അനന്യമായ അജപാലന പ്രഭാഷണശൈലി നമ്മുടെ സൗണ്ട്‌ ബിറ്റ്‌ കാലഘട്ടത്തിന്‌ വളരെ ഏറെ  യോജിച്ചതാണ്‌. (ഫ്രാന്‍സീസ്‌ പാപ്പായുടെ മികച്ച സംഭാഷണ ശകലങ്ങള്‍ കോര്‍ത്തിണക്കി  വത്തിക്കാന്‍ ഒരു ഇ-ബുക്ക്‌ ഇറക്കുന്നുണ്ട്‌).
അതിനേക്കാള്‍  പ്രാധാന്യമര്‍ഹിക്കുന്നതാണ്‌, ദാസതുല്യമായ നേതൃത്വം കൊണ്ടു സ്വപ്‌നതുല്യമായ മാതൃക  നല്‍കുന്ന ഫ്രാന്‍സീസ്‌ പാപ്പയുടെ രീതി. സ്‌ത്രീ തടവുകാരുടെ പാദം കഴുകുന്നതു മുതല്‍  വൈകല്യം ബാധിച്ചവരെയും അംഗവിഹീനരെയും അധഃസ്ഥിതരെയും ആലിംഗനം ചെയ്യുന്നതു വരെയും  നീളുന്ന കാരുണ്യത്തിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ ലോകമെമ്പാടുമുള്ള മാനവഹൃദയങ്ങളെ  ആര്‍ദ്രമാക്കിയെന്നോര്‍ക്കണം.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒന്നു  വ്യക്തമാണ്‌. മറ്റുള്ളവരെ സഹായിക്കാനുള്ള, കര്‍ത്താവ്‌ സ്‌നേഹിച്ചതു പോലെ അവരെ  സ്‌നേഹിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തില്‍ നിന്നാണ്‌ പാപ്പാ ഇതെല്ലാം  ചെയ്യുന്നത്‌്‌. നിങ്ങള്‍ മുതലാളിയോ തൊഴിലാളിയോ ആകട്ടെ, നിങ്ങളുടെ  സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക്‌ നിങ്ങളുടേതിനേക്കാള്‍ പ്രാധാന്യം  കൊടുക്കുക.
3. ക്ഷമിക്കുക
‘നിങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതു  പോലെ നിങ്ങളും ക്ഷമിക്കുക.’ പാപ്പാ സദാ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  പല്ലവിയാണിത്‌. ‘കാരുണ്യത്തിന്റെ പാപ്പാ’ എന്നു അപരനാമം പോലും ഫ്രാന്‍സീസിന്‌  ലഭിച്ചതിന്‌ ഇതു കാരണമായി.
അപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശത്തിനു കാതു  കൊടുക്കാന്‍ ക്ഷമയ്‌ക്കു സ്ഥാനമില്ലാത്ത ജോലിസ്ഥലം പോലെ  ഒരിടമുണ്ടോ?
യന്ത്രതുല്യമായ കൃത്യത ആവശ്യപ്പെടുന്ന ഈ ലോകത്തില്‍, തെറ്റുകള്‍  ക്ഷമിക്കപ്പെടുകയും തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന ഒരു അന്തരീക്ഷം  സംജാതമാകുന്ന അവസ്ഥ ചെറിയ കാര്യമാകാം. എന്നാല്‍, അത്‌ കമ്പനിയുടെയും  തൊഴിലാളികളുടെയും അന്തസ്സ്‌ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു  വഹിക്കും.
പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു, ‘നടക്കുക എന്ന കലയില്‍  വീഴ്‌ചയല്ല പ്രശ്‌നം, വീണിടത്തു തന്നെ കിടക്കുന്നതാണ്‌.’ ഉടന്‍ എഴുന്നേല്‍ക്കുക.  വീണ്ടു യാത്രയാവുക.
4. ജ്ഞാനം അന്വേഷിക്കുക
ബെനഡിക്ട്‌ പതിനാറാമന്‍  പാപ്പാ തന്റെ രാജി കൊണ്ടു ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ ചിലര്‍ അടക്കം പറഞ്ഞു, പഴയ  പാപ്പായുടെ സാന്നിധ്യം സമീപത്തു തന്നെ അനുഭവപ്പെടുന്ന ദൗര്‍ഭാഗ്യം പുതിയ  പാപ്പായ്‌ക്ക്‌ ഉണ്ടാകുമെന്നും തന്റെ അധികാരം നിയന്ത്രിക്കപ്പടുന്ന അനുഭവം  നേരിടേണ്ടി വരുമെന്നും.
എന്നാല്‍ ഫ്രാന്‍സീസ്‌ പാപ്പാ ഇതൊരു പ്രശ്‌നമായി  കണ്ടില്ല. മറിച്ച്‌, തല്‍സ്ഥാനത്തിരുന്നതിന്റെ അനുഭവസമ്പത്തില്‍ നിന്നും  പഠിക്കാനാണ്‌ അദ്ദേഹം ഈ അവസരം ഉപയോഗിച്ചത്‌. ‘അദ്ദേഹത്തിന്റെ ജ്ഞാനം ദൈവദാനമാണ്‌.  അദ്ദേഹം വത്തിക്കാനില്‍ ദൂരെയെവിടെയോ ഉള്ള ഏതോ ബെനഡിക്‌ടെന്‍ മഠത്തിലേക്കു  പിന്‍വാങ്ങുമെന്ന്‌ ചിലര്‍ ആഗ്രഹിച്ചിരിക്കും. എന്നാല്‍ ഞാന്‍ ചിന്തിച്ചത്‌  കാരണവന്‍മാരുടെ ജ്ഞാനത്തെക്കുറിച്ചാണ്‌. അവരുടെ ഉപദേശങ്ങള്‍ കുടുംബത്തിന്‌ കരുത്തു  പകരുന്നു…’
തൊഴിലിടങ്ങളില്‍, സുധീരമായ നേതൃത്വത്തിന്‌ പരീക്ഷണങ്ങള്‍  നേരിടേണ്ടി വരുമെന്നത്‌ തീര്‍ച്ചയാണ്‌. അതേ സമയം, മുന്നേ പോയി മടങ്ങിയവരില്‍  നിന്നുള്ള പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ അവസരങ്ങളുണ്ട്‌.
നമ്മില്‍  ചിലര്‍ക്കെങ്കിലും ഫ്രാന്‍സീസ്‌്‌ പാപ്പയുടേതു പോലുള്ള അനുഭവം ഉണ്ടായേക്കാം.  നമ്മുടെ ബോസ്‌ ഇനിയും മരിക്കാത്തതിനാല്‍ യാഥാര്‍ത്ഥ്യമാകാത്ത ആ പ്രൊമോഷന്‍. അവസരം  ലഭിക്കമെങ്കില്‍ ആ വ്യക്തയുടെ പക്കല്‍ പോയി അദ്ദേഹത്തില്‍ നിന്നും ജ്ഞാനം  സ്വീകരിക്കുക. നിങ്ങള്‍ വ്യത്യസ്ഥമായ ഒരു ദിശയിലേക്കാണ്‌ കമ്പനിയെ നയിക്കാന്‍  ആഗ്രഹിക്കുന്നതെങ്കിലും ആ തൊഴിലിന്റെ ജീവിക്കുന്ന പാരമ്പര്യവുമായി ബന്ധം  നിലനിര്‍ത്തുന്നത്‌ മനുഷ്യത്വം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും.
5. ‘അത്‌’  എന്തു തന്നെ ആയാലും
ഫ്രാന്‍സീസ്‌ പാപ്പാ നല്‍കുന്ന ഈ മാതൃകകള്‍  ഉപയോഗപ്രദമാണെങ്കിലും ബിസിനസ്‌ നേതൃത്വവും ഫ്രാന്‍സീസ്‌ പാപ്പായും തമ്മിലുള്ള സമാനത  ഇവിടെ തീരുന്നു. എല്ലാറ്റിനുമുപരി, ഫ്രാന്‍സീസ്‌ പാപ്പാ അറിയുന്നു, ‘സഭയുടെ ശക്തി  സഭയിലോ സഭയുടെ സ്ഥാപനങ്ങളുടെ ശേഷിയിലോ അല്ല, മറിച്ച്‌ ദൈവത്തിന്റെ ആഴക്കടലില്‍  മറഞ്ഞിരിക്കുന്നുവെന്ന്‌’. ‘അതി’നെ വേണമെങ്കില്‍ കൃപ എന്നു വിളിക്കാം. അല്ലങ്കില്‍  ഇഷ്ടമുള്ളതെന്തും വിളിച്ചോളൂ. എന്തു തന്നെ ആയാലും ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌  അതുണ്ട്‌.
അത്‌ മൂലം ലോകം ഇന്ന്‌ കുറേക്കൂടി നല്ലൊരിടമായി  തീര്‍ന്നിരിക്കുന്നു. അദ്ദേഹം നല്‍കുന്ന ചില പാഠങ്ങള്‍ നമുക്കു  സ്വീകരിക്കാവുന്നതാണ്‌. ബിസിനസ്‌ ലോകത്തിനും സ്വീകരിക്കാം. ഇനി, ജോലിയിലേക്കു  മടങ്ങാം

നല്ല നേതാവാകാന്‍

 

Pope Francis Leader
 നേതാക്കള്‍ക്ക്‌ അസൂയ തോന്നത്തക്ക വിധത്തില്‍ നല്ല നേതാവാകാന്‍ വേണ്ട എട്ടു പാഠങ്ങള്‍ ഫ്രാന്‍സിസ്‌ പാപ്പ പങ്കുവെയ്‌ക്കുന്നു. കത്തോലിക്ക വിശ്വാസത്തിന്റെയും സഭയുടെയും നേതാവായ ഫ്രാന്‍സിസ്‌ പാപ്പ വിശ്വാസ ജീവിതവും തന്റെ നേതൃത്വവും എങ്ങനെയാണ്‌ പ്രാബല്യത്തില്‍ വരുത്തുന്നത്‌? ബിസിനസ്‌ രംഗത്തെ മേധാവികള്‍ക്ക്‌ മികച്ച നേതൃഗുണമുള്ളവരാകാന്‍ ഫ്രാന്‍സിസ്‌ പാപ്പ എട്ട്‌ പാഠങ്ങള്‍ നല്‍കുന്നു.
1. ഉപഭോക്താക്കളല്ലാത്തവരിലേയ്‌ക്കും എത്തുക
പീറ്റര്‍ ഡ്രക്കര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുറിപ്പില്‍ പറയുന്നുണ്ട്‌ ഒരു സ്ഥാപനത്തില്‍ ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളായിരിക്കും എന്ന്‌. ഉപഭോക്താക്കളല്ലാത്തവരിലേയ്‌ക്കും കൂടി തങ്ങളുടെ ഉത്‌പന്നം എത്തിക്കുക എന്നതാണ്‌ ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ നേതൃഗുണത്തിന്റെ തെളിവ്‌. ഒന്നര ബില്യണ്‍ അനുയായികളുള്ള കത്തോലിക്കസഭയ്‌ക്ക്‌ വിശ്വാസത്തെ സംബന്ധിച്ച്‌ ഒരു വലിയ അടിത്തറയുണ്ട്‌. എന്നാല്‍ ബാക്കിയുള്ള കത്തോലിക്കര്‍ അല്ലാത്തവരിലേക്കു കൂടി എത്തിച്ചേരാനാണ്‌ ഫ്രാന്‍സിസ്‌ പാപ്പ പറയുന്നത്‌. ദൈവം ക്രൈസ്‌തവനെ മാത്രമല്ല, ലോകം മുഴുവനെയും വീണ്ടെടുക്കാനാണ്‌ എത്തിയതെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
2. വെല്ലുവിളികളെ ഏറ്റെടുക്കുകഫ്രാന്‍സിസ്‌ പാപ്പ അദ്ദേഹത്തിന്റെ അനുഭവം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിനു രോഗം പിടിപെട്ടു. ആശുപത്രിയിലായിരുന്ന അദ്ദേഹത്തിനു ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച അളവില്‍ കൂടുതല്‍ മരുന്ന്‌ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന കന്യാസ്‌ത്രി നല്‍കി. കാരണം നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ മരുന്ന്‌ വേണമെന്ന്‌ കന്യാസ്‌ത്രീക്ക്‌ ഉറപ്പുണ്ടായിരുന്നു. ഈ തീരുമാനം ഒരു വെല്ലുവിളിയാണ്‌. ശരിയെന്നു ഉറപ്പുള്ള കാര്യങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്തു നിര്‍വ്വഹിക്കാന്‍ പാപ്പ പറയുന്നു. “അതിര്‍ത്തികളില്‍ ജീവിക്കുക” എന്നാണ്‌ പാപ്പ എപ്പോഴും പറയാറ്‌ . വെല്ലവിളികളെ നേരിടുക എന്നതാണ്‌ ഈ ആഹ്വാനത്തിലൂടെ പാപ്പ വ്യക്തമാക്കുന്നത്‌.
3.നിങ്ങളുടെ സ്ഥാപനത്തെ അടിമുടി അഴിച്ചു പണിയുക
“മാറ്റമല്ല, അടിമുടിയുള്ള അഴിച്ചുപണിയാണ്‌ വേണ്ടത്‌.” – ക്രെയിംസ്‌ വിശദീകരിക്കുന്നു, “ഭയരഹിതനായ പരിഷ്‌കര്‍ത്താവാണ്‌ ഫ്രാന്‍സിസ്‌ പാപ്പ. കത്തോലിക്ക സഭയിലെ വിമതവിഭാഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന ഓരോ നിലപാടും കത്തോലിക്കാ മതത്തെ കൂടുതല്‍ അംഗീകാരമുള്ളതാക്കി മാറ്റുന്നു. നല്ല നേതാക്കള്‍ ഇങ്ങനെയാണ്‌ പെരുമാറേണ്ടത്‌.” ക്രെയിംസ്‌ കൂട്ടിച്ചേര്‍ക്കുന്നു, “അവര്‍ മാറ്റത്തെ ഭയപ്പെടുന്നില്ല. ഉചിതമല്ലാത്ത കാര്യങ്ങള്‍ക്ക്‌ മാറ്റം ആവശ്യമാണെന്ന്‌ അവര്‍ തിരിച്ചറിയുന്നു. ആഗോള നിലവാരത്തിലേയ്‌ക്ക്‌ തന്റെ സ്ഥാപനത്തെ ഉയര്‍ത്താന്‍ സ്ഥിരമായ മാറ്റത്തിന്‌ തന്റെ സ്ഥാപനത്തെ വിധേയമാക്കാനും അവര്‍ തയ്യാറാകും.”
4. ക്ഷമയുള്ളവരായിരിക്കുക
മാറ്റം എന്നത്‌ ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന ഒന്നല്ല. യഥാര്‍ത്ഥമായ മാറ്റത്തിന്‌ ചിലപ്പോള്‍ ആഴ്‌ചകളും മാസങ്ങളും വേണ്ടി വന്നേക്കാം. ഒരു പക്ഷേ വര്‍ഷങ്ങള്‍ വരെ മാറ്റത്തിനു വേണ്ടിയുളള ഈ കാത്തിരിപ്പ്‌ തുടര്‍ന്നേക്കാം. ഈ നീണ്ട സമയത്തെക്കുറിച്ച്‌ ശരിയായ അവബോധമുള്ളയാളാണ്‌ ഫ്രാന്‍സിസ്‌ പാപ്പ.
ഉദാഹരണ സഹിതം ക്രെയിംസ്‌ പറയുന്നു, “വിവാഹമോചനം നേടിയവരും പുനര്‍വിവാഹം ചെയ്‌തവരും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ച്‌ പാപ്പയായി സ്ഥാനമേറ്റ്‌ ശേഷം ഒരു വര്‍ഷമാകുന്നതിനു മുന്‍പ്‌ തന്നെ പാപ്പ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ചില കാര്യങ്ങളില്‍ ഒരു മാതൃകാ മാറ്റം സംഭവിച്ചതിനു ശേഷം മാത്രമേ അതു സ്ഥിരമാവുകയുള്ളൂ എന്ന്‌ പാപ്പ മനസ്സിലാക്കിയിരുന്നു.”
5. പ്രവര്‍ത്തന മേഖലയില്‍ ആയിരിക്കുക
സഭാ സമൂഹത്തിലെ ഏതെങ്കിലും ഒരംഗം ഓഫീസില്‍ വെറുതെ ഇരിക്കുന്നത്‌ പാപ്പയ്‌ക്ക്‌ ഇഷ്‌ടമുള്ള കാര്യമല്ല. ബുവനോസ്‌ ഐരേസില്‍ ബിഷപ്പായിരുന്നപ്പോള്‍, ജോര്‍ജ്ജ്‌ മരിയോ ബര്‍ഗോഗ്ലിയോ, ഒരു സാധാരണ പുരോഹിതന്റെ വസ്‌ത്രം ധരിച്ച്‌ ജനങ്ങളുമായി സംസാരിക്കുന്നതിനു വേണ്ടി രാത്രിയില്‍ നടക്കാന്‍ പോകുമായിരുന്നു.
ജോര്‍ജ്ജ്‌ മരിയോ ബര്‍ഗോഗ്ലിയോ പോപ്പ്‌ ആയപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുളള ആര്‍ച്ച്‌ ബിഷപ്പുമാരോട്‌ ഇങ്ങനെയാണ്‌ പറഞ്ഞത്‌ `”എനിക്ക്‌ കൂടുതലായി ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്കുവേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കണം.”
പുരാതനമായ ഒരു ദേവാലയമായിരിക്കാനല്ല പാപ്പ ആഗ്രഹിച്ചത്‌. പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരെയും തേടി ദേവാലയത്തിനു പുറത്ത്‌ സഞ്ചരിക്കാനാണ്‌ പാപ്പ ആഹ്വാനം ചെയ്യുന്നത്‌.
ഇതേ പോലെ പ്രവര്‍ത്തിച്ചു മുന്നേറാന്‍ പാപ്പ ബിസിനസ്സ്‌ മേധാവികളെ ഉദ്‌ബോധിപ്പിക്കുന്നു. സ്ഥാപനത്തിനു പുറത്തുള്ളവരുമായുളള നല്ല ബന്ധങ്ങള്‍ വളര്‍ച്ചയിലേക്കു നയിക്കും. മറിച്ചായാല്‍ സ്ഥാപനത്തിലും സമൂഹത്തിലും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരും.
6. വ്യത്യസ്‌തമായ ഉപദേശങ്ങളെ ചെവിക്കൊളളുക
ബിസിനസ്സ്‌ രംഗത്തുള്ളവര്‍ക്ക്‌ വ്യത്യസ്‌തമായ അഭിപ്രായങ്ങളും ഉപദേശങ്ങളും കേള്‍ക്കേണ്ടി വരും. സ്ഥാപനത്തിന്റയും ഉടമയുടെയും ഉന്നതി ലക്ഷ്യമാക്കിയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുക. അല്ലാത്തത്‌ ഉപേക്ഷിക്കുക. ഫ്രാന്‍സിസ്‌ പാപ്പയുമായി കൂടിയാലോചിച്ചാണ്‌ മറ്റ്‌ രാജ്യങ്ങളിലെ ആര്‍ച്ച്‌ ബിഷപ്പുമാര്‍ തീരുമാനമെടുക്കുന്നത്‌. കാരണം അവര്‍ക്ക്‌ പാപ്പയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും ആവശ്യമുണ്ട്‌.
7. സ്ഥാപനത്തിന്റെ ലക്ഷ്യസ്ഥാനം നിങ്ങളേക്കാള്‍ മുകളിലായിരിക്കുക
ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വിനയത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. അധികാരത്തിന്റെ ഗര്‍വ്വും അമിത ആത്മവിശ്വാസവും നല്ല നേതാവിന്റെ ഗുണഗണങ്ങളായി പാപ്പ കരുതുന്നില്ല. വ്യക്തിക്കല്ല സ്ഥാപനത്തിനാണ്‌ പ്രാമുഖ്യം നല്‍കേണ്ടതെന്ന്‌ പാപ്പ പറയുന്നു.
8. മാതൃകയായി നയിക്കുക
ബുവനോസ്‌ ഐരേസില്‍ ആര്‍ച്ച്‌ബിഷപ്പായിരുന്ന കാലത്ത്‌ ബര്‍ഗോഗ്ലിയോ പുരോഹിതരെ ഏറ്റവും അപകടം നിറഞ്ഞ ചേരികളില്‍ ദൈവ വേലയ്‌ക്കായി നിയോഗിച്ചിരുന്നു. മതിയായ സംരക്ഷണമില്ലാത്ത ഇത്തരം ചേരികളില്‍ പുരോഹിതര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. അപ്രതീക്ഷിതമായി പുരോഹിതരോടൊപ്പം ഭക്ഷണം കഴിച്ച്‌ പുരോഹിതരുടെ ഒപ്പം നിന്ന്‌ അവര്‍ക്ക്‌ ബര്‍ഗോഗ്ലിയോ പിന്തുണ നല്‍കി.
ഒരിക്കല്‍ അവിടുത്തെ മയക്കു മരുന്ന്‌ മാഫിയക്കെതിരെ സംസാരിച്ചതിന്‌ പുരോഹിതര്‍ക്കു നേരം വധഭീഷണി ഉണ്ടായി. ബര്‍ഗോഗ്ലിയോ നേരിട്ട്‌ തെരുവിലെത്തി ആര്‍ക്കെങ്കിലും പ്രതികാരം ഉണ്ടെങ്കില്‍ എന്നോടാവാം എന്നു പറഞ്ഞു. പിന്നീട്‌ പുരോഹിതര്‍ക്ക്‌ ഭീഷണി നേരിടേണ്ടി വന്നില്ല.

ജീവിതത്തില്‍ സന്തോഷം സംജാതമാക്കാന്‍ പത്ത് കാര്യങ്ങള്‍

 ഫ്രാന്‍സിസ് പാപ്പ

Pope francis smiles

ഏറ്റവും വിനയത്തോടെ പെരുമാറുകയും ശാന്തമായി മഹത്വപൂര്‍ണ്ണനായി നിലകൊണ്ട് സമാധാനത്തിനുവേണ്ടി പോരാടുകയും ചെയ്യുക എന്നതാണ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നതിന്റെ രഹസ്യം എന്ന ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷം സംജാതമാക്കാന്‍ പത്ത് കാര്യങ്ങളാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. അര്‍ജ്ജന്റീനയിലെ വീക്കിലിയായ ‘വിവ’ യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ്  പാപ്പയുടെ ഈ വെളിപ്പെടുത്തല്‍.
1. ജീവിക്കുക, ജീവിക്കാനനുവദിക്കുക
എല്ലാവരും ഈ സിദ്ധാന്തത്തിലധിഷ്ഠിതമായി മുന്നോട്ടു പോവുക, അതുപോലെ ഈ രീതിയില്‍ ജീവിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുക.
 2. നിങ്ങളെ മറ്റുള്ളവര്‍ക്കായി നല്‍കുക
മറ്റുള്ളവരിലേയ്ക്ക് തുറവിയുള്ളവരായിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ സ്വതന്ത്രരാക്കുകയാണെങ്കില്‍ അഹന്തയില്‍ നിന്നും നിങ്ങള്‍ക്ക് ഓടിയകലാന്‍ സാധിക്കും. നിശ്ചലമായി കെട്ടിക്കിടക്കുന്ന ജലം ദുഷിച്ചു പോവുകയേ ഉളളൂ.
3. ജീവിതത്തില്‍ ശാന്തത കൈവെടിയാതിരിക്കുക
റിക്കാര്‍ഡോ ഗിരാല്‍ഡസിന്റെ നോവലിനെ ആസ്പദമാക്കിയാണ് പാപ്പ ഇങ്ങനെ പറഞ്ഞത്. ഒരു വ്യക്തി അയാളുടെ ഭുതകാലത്തിലേയ്ക്ക് തിരിഞ്ഞുനോക്കുന്ന കഥാസന്ദര്‍ഭമുണ്ട് ഈ നോവലില്‍. അയാളുടെ യൗവനകാലത്ത് പാറകളില്‍ തട്ടി കുതിച്ചൊഴുകുന്ന നദിയായിരുന്നു അയാള്‍. മധ്യവയസ്സില്‍ അയാളുടെ ജീവിതം ഒരു പുഴ പോലെ. വാര്‍ദ്ധക്യമായപ്പോഴേയ്ക്കും വളരെ സാവധാനത്തില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന, ഒരു കുളത്തിലെ വെള്ളം പോലെ നിശ്ചലമായിത്തീര്‍ന്നു അയാള്‍. പാപ്പ പറയുന്നത്    “ഏറ്റവും അവസാനം പറഞ്ഞ ചിത്രം പോലെയാകാനാണ് എനിക്കിഷ്ടം. ജീവിതത്തിന്റെ ശാന്തത അനുഭവിച്ച്, കാരുണ്യവും വിനയവും പ്രസരിപ്പിച്ച് നിലകൊള്ളാനാണ് ഞാനിഷ്ടപ്പെടുന്നത്.”
4. ഒഴിവു വേളകള്‍ ആരോഗ്യകരമായി ചെലവഴിക്കുക
ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ ഒഴിവു വേളകള്‍ ചെലവഴിക്കുന്നത് എഴുത്തിലും വായനയിലുമാണ്.  ഒഴിവുവേളകള്‍ ഏറ്റവും ആസ്വാദ്യകരമായി തനിക്കനുഭവപ്പെടുന്നത് കുട്ടികളോടൊപ്പം കളിക്കുമ്പോഴാണെന്നും പാപ്പ പറയുന്നു. “ഉപഭോഗസംസ്‌കാരം നമ്മളെ അനാവശ്യമായ സമ്മര്‍ദ്ദത്തിലെത്തിക്കുന്നു. ഇത് ഒഴിവു വേളകളില്‍ സന്തോഷകരമായി ഇരിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നു. പരസ്പരം സംസാരിക്കാനും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഇന്ന്.   ടെലിവിഷന്‍ പോലെയുള്ള മാധ്യങ്ങള്‍ക്ക് അറിവുകള്‍ എത്തിക്കാന്‍ കഴിയും. പക്ഷേ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയില്ല”  പാപ്പ പറഞ്ഞു.
5. ഞായറാഴ്ചകള്‍ കുടുംബത്തിനായി മാറ്റിവെയ്ക്കുക
എല്ലാ ഞായറാഴ്ചകളും കുടുംബത്തിനു വേണ്ടി മാറ്റിവെക്കാന്‍ പാപ്പ ആവശ്യപ്പെട്ടു. ജോലി ചെയ്യുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഞായറാഴ്ചകള്‍ അവധി ദിനങ്ങളാണ്.
6. യുവജനങ്ങളെ പ്രചോദനപരമായ  മാന്യതയുള്ള ജോലികളില്‍ ഉള്‍പ്പെടുത്തുകയുവജനങ്ങള്‍ക്കു വേണ്ടി അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. “യുവജനങ്ങള്‍ക്കൊപ്പം സര്‍ഗ്ഗാത്മകരായി നിലകൊള്ളുക. തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവര്‍ മദ്യപാനത്തിലേക്കും അതുവഴി ആത്മഹത്യയിലേയ്ക്കും എത്തിച്ചേരും” യുവജനങ്ങള്‍ക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ച് പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
“അവര്‍ക്ക് ഭക്ഷണം മാത്രം മതിയാവില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന ഭക്ഷണം അവര്‍ക്ക് മാന്യതയും നല്‍കും.”
7. പ്രകൃതിയോടു ബഹുമാനമുള്ളവരായിരിക്കുകപ്രകൃതിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും ശീലിക്കുക. നമ്മള്‍ നേരിടുന്ന അനേകം വെല്ലുവിളികളിലൊന്നാണ് വനനശീകരണം. എല്ലാവരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. പ്രകൃതിയോടു കാണിക്കുന്ന നീതിക്കു നിരക്കാത്തതും ക്രൂരവുമായ ഈ ഹിംസ വഴി ആത്മഹത്യയിലേക്കാണോ എല്ലാവരും നടന്നടുക്കുന്നത്?
8. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കുകമറ്റുള്ളവരെപ്പറ്റി മോശമായി സംസാരിക്കാതിരിക്കുക. അത് നമ്മുടെ തന്നെ ആത്മവിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. നിഷേധാത്മകമായ സംസാരം ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന്  നല്ലത്.
9. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുകമറ്റുള്ളവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കുക. ആശയവിനിമയത്തിലൂടെയാണ് ഒരാള്‍ക്ക് വളരാന്‍ കഴിയുന്നത്. നമ്മുടെ സാക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറണം. മതപരമായ പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് വളര്‍ച്ചയേക്കാള്‍ തളര്‍ച്ച ഉളവാക്കാനാണ് സാധ്യത. ഓരോ വിശ്വാസികള്‍ക്കും അവരവരുടേതായ വിശ്വാസ വ്യക്തിത്വങ്ങള്‍ ഉണ്ട്. പരിവര്‍ത്തനത്തിലൂടെയല്ല, ആകര്‍ഷണത്തിലൂടെയാണ് സഭ വളര്‍ച്ച പ്രാപിക്കേണ്ടത്.
10. സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകസംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും ലോകത്താണ് നാമിന്നു ജീവിക്കുന്നത്. സമാധാനത്തിനുവേണ്ടിയുള്ള നിലവിളികളാണ് ഉയരേണ്ടത്. സമാധാനം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
ഈ പത്തു രഹസ്യങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സന്തോഷം തീരുമാനിക്കുന്നതെന്നു ഫ്രാന്‍സിസ് പാപ്പ പറയുന്നു.
.

പാചകം = സൗന്ദര്യം


വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കണ്ണുകളുടെ തിളക്കത്തിന്‌ ചീര, മുരങ്ങയില, അഗസ്‌തി ചീര, ബീന്‍സ്‌, കാരറ്റ്‌, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക.
വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.
ദിവസവും കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്‌ മടികാണിക്കരുത്‌. അതുപോലെ പെട്ടെന്ന്‌ വണ്ണം വയ്‌ക്കുന്നതും അത്‌ പൊടുന്നനെ കുറയ്‌ക്കുന്നതും ചര്‍മ്മം വലിയുന്നതിനും, തന്മൂലം ചുളിവുകളും, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ വീഴുന്നതിനും കാരണമാകും.
സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.
ഫ്യൂഷന്‍ സാലഡ്‌
കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ – കാല്‍കപ്പ്‌
വെള്ളരിക്ക – അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ – മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി – അരക്കപ്പ്‌
സവാള അരിഞ്ഞത്‌ – ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ – രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്‌
തൈര്‌ – വേണമെങ്കില്‍
പച്ചമുളക്‌ – ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.
തയാറാക്കുന്ന വിധം
അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.
കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌
കാരറ്റ്‌ – ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) – കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി – 4, 5 എണ്ണം
പഞ്ചസാര/ തേന്‍ – ഒരു സ്‌പൂണ്‍
തയാറാക്കുന്ന വിധം
കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ – യോഗര്‍ട്ട്‌ സ്‌മൂത്തി
ഏത്തപ്പഴം – ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) – അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ – ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

പപ്പായ പായസം
നന്നായി പഴുത്ത പപ്പായ
(തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) – ഒരെണ്ണം
ശര്‍ക്കര പാനി – അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ
(ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി – 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) – 4 എണ്ണം
തേന്‍ – ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി – 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) – ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ – ഒരു ചെറിയ സ്‌പൂണ്‍
തയാറാക്കുന്ന വിധം
പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ – ബദാം ഷേക്ക്‌
ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) – ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ – ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) – കാല്‍ കപ്പ്‌
പാല്‍ – മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര – ഒരു സ്‌പൂണ്‍
തയാറാക്കുന്ന വിധം
ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.
ആംലാ – ജിഞ്ചര്‍ പഞ്ച്‌
നെല്ലിക്ക – അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) – ഒരു ടീസ്‌പൂണ്‍
പഞ്ചസാര – ഒരു സ്‌പൂണ്‍
പുതിനയില – ഒരു ചെറിയ സ്‌പൂണ്‍
തുളസിയില – കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌
തയാറാക്കുന്ന വിധം
നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.


പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌
റവ – 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) – 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) – അര കപ്പ്‌
എള്ള്‌ – 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) – 250 ഗ്രാം
ഏലയ്‌ക്കാപൊടി – ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ – ഒരു നുള്ള്‌
മത്തങ്ങാക്കുരു – ഒരു വലിയ സ്‌പൂണ്‍
തയാറാക്കുന്ന വിധം
റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌
തക്കാളി തൊലിയോടെ മിക്‌സിയില്‍ അടിച്ചെടുത്തത്‌ – 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ – 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ – 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ – ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി – ആവശ്യത്തിന്‌
എള്ള്‌ – ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില – ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില – ഒരു ചെറിയ സ്‌പൂണ്‍
തയാറാക്കുന്ന വിധം
തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത
ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) – അഞ്ച്‌ എണ്ണം
കാരറ്റ്‌ – ഒരു ചെറിയ കഷണം
തേങ്ങ – ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ – ഒന്ന്‌
തൈര്‌ – അര കപ്പ്‌
തയാറാക്കുന്ന വിധം
ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ – 6 കപ്പ്‌
പഞ്ചസാര – 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ – 1 ടീസ്‌പൂണ്‍
തയാറാക്കുന്ന വിധം
ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

Sunday, October 12, 2014

6 Secrets to Self-Employed Happiness

1. Create the workplace where you want to work.

Whether you're a musician playing at events or a parent running a catering service from home, you'll hear the same advice: You're a business. Think like a business. Act like a business.
Great thought, but I'd like to refine it: Act like a business where you yourself would like to work. That means your workspace, even if you're the only one in it, should be a pleasant place where your employees are happy to spend their time, even if your only employee is you. They (you) should get a professional-looking website and business card. They (you) should also get the best salary and perks you can afford to give them.
Most important, although the customer is in principle always right, there are times when customers are unreasonable and someone needs to tell them that politely. As the business owner, that task is yours.

2. Set a schedule that works for you.

For years, as a solo entrepreneur, I felt inferior to people who rose at 5 a.m. and seemed to have half a day's work done before I'd finished my first cup of coffee. Then, years ago, I had to complete a very large project on an impossibly tight deadline. Soon I found myself working late morning to late afternoon, taking a couple hours' break for relaxation and dinner, then working some more until late at night, then starting over the next morning. I had no choice; it was the only way I could get enough work done in a 24-hour day to meet that tough deadline. Which I did, somewhat to my own surprise.
It was a valuable lesson: Work the hours that allow you to be most productive, whatever those happen to be. No need to apologize to anyone for what those are.

3. Get all the help you can.

Being self-employed shouldn't mean you're always on your own. Get help with whatever you can: experts and consultants to help with the things you don't know about, and part-time or full-time employees to take on any task you can delegate. Whatever you do, don't get stuck in the fallacy that something is easier to do yourself than explain to someone else. Hire people smart enough to learn the job, and soon they'll start taking some of the load off you. That's been my experience with every research assistant I've hired over the years, all of whom have been well worth what I've paid them.

4. Choose your customers wisely.

I can say from experience that few things can make you as miserable as a difficult client. Of course, it can be hard to tell beforehand which customers will have a high PITA factor, and it can be awkward "firing" a customer once that becomes clear. Your best strategy is to start each relationship with a limited engagement, so that both you and the customer will have a chance to check in and reevaluate early on. Just as important: Always keep promoting yourself and pitching new potential business, so that you never see a bad customer as your only option.

5. Do work you enjoy.

If your answer to the question "Why do you do what you do all day?" has only to do with how much money you're making, that's a recipe for unhappiness. Ideally, the work you do should provide you with a good living and be something you consider fun and meaningful. At a minimum, it should be two out of the three.

6. Be a driver, not a passenger.

One big advantage of working for someone else, especially in a large company, is that there may be a career path laid out for you. As you learn more and move up the ladder, you become a more valuable asset, so your employer may be motivated to help you increase your skills and responsibilities. When you're working for yourself, customers only want to see you deliver what they need, and keep delivering it over and over.
Your career is entirely in your own hands, and it's up to you to take it where you want to go. It's way too easy to let the market take you where it wants you to go instead of deciding for yourself where your best direction lies.
When you're self-employed, it's more important than ever to carve out the time for strategic planning, both for yourself and for your business. Visualize where you want to wind up and the specific steps you need to take to get there. Doing that can keep you happily self-employed for many years to come.