നേതാക്കള്‍ക്ക് അസൂയ തോന്നത്തക്ക വിധത്തില്‍ നല്ല നേതാവാകാന്‍ വേണ്ട എട്ടു പാഠങ്ങള്‍ ഫ്രാന്‍സിസ് പാപ്പ പങ്കുവെയ്‌ക്കുന്നു. കത്തോലിക്ക വിശ്വാസത്തിന്റെയും സഭയുടെയും നേതാവായ ഫ്രാന്‍സിസ് പാപ്പ വിശ്വാസ ജീവിതവും തന്റെ നേതൃത്വവും എങ്ങനെയാണ് പ്രാബല്യത്തില്‍ വരുത്തുന്നത്? ബിസിനസ് രംഗത്തെ മേധാവികള്‍ക്ക് മികച്ച നേതൃഗുണമുള്ളവരാകാന്‍ ഫ്രാന്‍സിസ് പാപ്പ എട്ട് പാഠങ്ങള്‍ നല്‍കുന്നു.
1. ഉപഭോക്താക്കളല്ലാത്തവരിലേയ്ക് കും എത്തുക
പീറ്റര്‍ ഡ്രക്കര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുറിപ്പില്‍ പറയുന്നുണ്ട് ഒരു സ്ഥാപനത്തില്‍ ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളായിരിക്കും എന്ന്. ഉപഭോക്താക്കളല്ലാത്തവരിലേയ്ക് കും കൂടി തങ്ങളുടെ ഉത്‌പന്നം എത്തിക്കുക എന്നതാണ് ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ നേതൃഗുണത്തിന്റെ തെളിവ്. ഒന്നര ബില്യണ്‍ അനുയായികളുള്ള കത്തോലിക്കസഭയ്‌ക്ക് വിശ്വാസത്തെ സംബന്ധിച്ച് ഒരു വലിയ അടിത്തറയുണ്ട്. എന്നാല്‍ ബാക്കിയുള്ള കത്തോലിക്കര്‍ അല്ലാത്തവരിലേക്കു കൂടി എത്തിച്ചേരാനാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. ദൈവം ക്രൈസ്‌തവനെ മാത്രമല്ല, ലോകം മുഴുവനെയും വീണ്ടെടുക്കാനാണ് എത്തിയതെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
പീറ്റര്‍ ഡ്രക്കര്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുറിപ്പില്‍ പറയുന്നുണ്ട് ഒരു സ്ഥാപനത്തില്‍ ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളായിരിക്കും എന്ന്. ഉപഭോക്താക്കളല്ലാത്തവരിലേയ്ക്
2. വെല്ലുവിളികളെ ഏറ്റെടുക്കുകഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തിന്റെ അനുഭവം പറയുന്നു. ഒരിക്കല്‍ അദ്ദേഹത്തിനു രോഗം പിടിപെട്ടു. ആശുപത്രിയിലായിരുന്ന അദ്ദേഹത്തിനു ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച അളവില്‍ കൂടുതല്‍ മരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന കന്യാസ്‌ത്രി നല്‍കി. കാരണം നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ മരുന്ന് വേണമെന്ന് കന്യാസ്‌ത്രീക്ക് ഉറപ്പുണ്ടായിരുന്നു. ഈ തീരുമാനം ഒരു വെല്ലുവിളിയാണ്. ശരിയെന്നു ഉറപ്പുള്ള കാര്യങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുത്തു നിര്‍വ്വഹിക്കാന്‍ പാപ്പ പറയുന്നു. “അതിര്‍ത്തികളില്‍ ജീവിക്കുക” എന്നാണ് പാപ്പ എപ്പോഴും പറയാറ് . വെല്ലവിളികളെ നേരിടുക എന്നതാണ് ഈ ആഹ്വാനത്തിലൂടെ പാപ്പ വ്യക്തമാക്കുന്നത്.
3.നിങ്ങളുടെ സ്ഥാപനത്തെ അടിമുടി അഴിച്ചു പണിയുക
“മാറ്റമല്ല, അടിമുടിയുള്ള അഴിച്ചുപണിയാണ് വേണ്ടത്.” – ക്രെയിംസ് വിശദീകരിക്കുന്നു, “ഭയരഹിതനായ പരിഷ്‌കര്‍ത്താവാണ് ഫ്രാന്‍സിസ് പാപ്പ. കത്തോലിക്ക സഭയിലെ വിമതവിഭാഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന ഓരോ നിലപാടും കത്തോലിക്കാ മതത്തെ കൂടുതല്‍ അംഗീകാരമുള്ളതാക്കി മാറ്റുന്നു. നല്ല നേതാക്കള്‍ ഇങ്ങനെയാണ് പെരുമാറേണ്ടത്.” ക്രെയിംസ് കൂട്ടിച്ചേര്‍ക്കുന്നു, “അവര്‍ മാറ്റത്തെ ഭയപ്പെടുന്നില്ല. ഉചിതമല്ലാത്ത കാര്യങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്ന് അവര്‍ തിരിച്ചറിയുന്നു. ആഗോള നിലവാരത്തിലേയ്‌ക്ക് തന്റെ സ്ഥാപനത്തെ ഉയര്‍ത്താന്‍ സ്ഥിരമായ മാറ്റത്തിന് തന്റെ സ്ഥാപനത്തെ വിധേയമാക്കാനും അവര്‍ തയ്യാറാകും.”

4. ക്ഷമയുള്ളവരായിരിക്കുക
മാറ്റം എന്നത് ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന ഒന്നല്ല. യഥാര്‍ത്ഥമായ മാറ്റത്തിന് ചിലപ്പോള്‍ ആഴ്‌ചകളും മാസങ്ങളും വേണ്ടി വന്നേക്കാം. ഒരു പക്ഷേ വര്‍ഷങ്ങള്‍ വരെ മാറ്റത്തിനു വേണ്ടിയുളള ഈ കാത്തിരിപ്പ് തുടര്‍ന്നേക്കാം. ഈ നീണ്ട സമയത്തെക്കുറിച്ച് ശരിയായ അവബോധമുള്ളയാളാണ് ഫ്രാന്‍സിസ് പാപ്പ.

ഉദാഹരണ സഹിതം ക്രെയിംസ് പറയുന്നു, “വിവാഹമോചനം നേടിയവരും പുനര്‍വിവാഹം ചെയ്‌തവരും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ച് പാപ്പയായി സ്ഥാനമേറ്റ് ശേഷം ഒരു വര്‍ഷമാകുന്നതിനു മുന്‍പ് തന്നെ പാപ്പ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ചില കാര്യങ്ങളില്‍ ഒരു മാതൃകാ മാറ്റം സംഭവിച്ചതിനു ശേഷം മാത്രമേ അതു സ്ഥിരമാവുകയുള്ളൂ എന്ന് പാപ്പ മനസ്സിലാക്കിയിരുന്നു.”
5. പ്രവര്‍ത്തന മേഖലയില്‍ ആയിരിക്കുക
സഭാ സമൂഹത്തിലെ ഏതെങ്കിലും ഒരംഗം ഓഫീസില്‍ വെറുതെ ഇരിക്കുന്നത് പാപ്പയ്‌ക്ക് ഇഷ്‌ടമുള്ള കാര്യമല്ല. ബുവനോസ് ഐരേസില്‍ ബിഷപ്പായിരുന്നപ്പോള്‍, ജോര്‍ജ്ജ് മരിയോ ബര്‍ഗോഗ്ലിയോ, ഒരു സാധാരണ പുരോഹിതന്റെ വസ്‌ത്രം ധരിച്ച് ജനങ്ങളുമായി സംസാരിക്കുന്നതിനു വേണ്ടി രാത്രിയില്‍ നടക്കാന്‍ പോകുമായിരുന്നു.

ജോര്‍ജ്ജ് മരിയോ ബര്‍ഗോഗ്ലിയോ പോപ്പ് ആയപ്പോള്‍ അദ്ദേഹത്തിന്റെ ഒപ്പമുളള ആര്‍ച്ച് ബിഷപ്പുമാരോട് ഇങ്ങനെയാണ് പറഞ്ഞത് `”എനിക്ക് കൂടുതലായി ഒന്നും ചെയ്യാന്‍ കഴിയില്ല. എനിക്കുവേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കണം.”
പുരാതനമായ ഒരു ദേവാലയമായിരിക്കാനല്ല പാപ്പ ആഗ്രഹിച്ചത്. പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരെയും തേടി ദേവാലയത്തിനു പുറത്ത് സഞ്ചരിക്കാനാണ് പാപ്പ ആഹ്വാനം ചെയ്യുന്നത്.
ഇതേ പോലെ പ്രവര്‍ത്തിച്ചു മുന്നേറാന്‍ പാപ്പ ബിസിനസ്സ് മേധാവികളെ ഉദ്‌ബോധിപ്പിക്കുന്നു. സ്ഥാപനത്തിനു പുറത്തുള്ളവരുമായുളള നല്ല ബന്ധങ്ങള്‍ വളര്‍ച്ചയിലേക്കു നയിക്കും. മറിച്ചായാല്‍ സ്ഥാപനത്തിലും സമൂഹത്തിലും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരും.
6. വ്യത്യസ്‌തമായ ഉപദേശങ്ങളെ ചെവിക്കൊളളുക
ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് വ്യത്യസ്‌തമായ അഭിപ്രായങ്ങളും ഉപദേശങ്ങളും കേള്‍ക്കേണ്ടി വരും. സ്ഥാപനത്തിന്റയും ഉടമയുടെയും ഉന്നതി ലക്ഷ്യമാക്കിയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുക. അല്ലാത്തത് ഉപേക്ഷിക്കുക. ഫ്രാന്‍സിസ് പാപ്പയുമായി കൂടിയാലോചിച്ചാണ് മറ്റ് രാജ്യങ്ങളിലെ ആര്‍ച്ച് ബിഷപ്പുമാര്‍ തീരുമാനമെടുക്കുന്നത്. കാരണം അവര്‍ക്ക് പാപ്പയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും ആവശ്യമുണ്ട്.

7. സ്ഥാപനത്തിന്റെ ലക്ഷ്യസ്ഥാനം നിങ്ങളേക്കാള്‍ മുകളിലായിരിക്കുക
ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വിനയത്തിനും അതിന്റേതായ സ്ഥാനമുണ്ട്. അധികാരത്തിന്റെ ഗര്‍വ്വും അമിത ആത്മവിശ്വാസവും നല്ല നേതാവിന്റെ ഗുണഗണങ്ങളായി പാപ്പ കരുതുന്നില്ല. വ്യക്തിക്കല്ല സ്ഥാപനത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് പാപ്പ പറയുന്നു.

8. മാതൃകയായി നയിക്കുക
ബുവനോസ് ഐരേസില്‍ ആര്‍ച്ച്‌ബിഷപ്പായിരുന്ന കാലത്ത് ബര്‍ഗോഗ്ലിയോ പുരോഹിതരെ ഏറ്റവും അപകടം നിറഞ്ഞ ചേരികളില്‍ ദൈവ വേലയ്‌ക്കായി നിയോഗിച്ചിരുന്നു. മതിയായ സംരക്ഷണമില്ലാത്ത ഇത്തരം ചേരികളില്‍ പുരോഹിതര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്. അപ്രതീക്ഷിതമായി പുരോഹിതരോടൊപ്പം ഭക്ഷണം കഴിച്ച് പുരോഹിതരുടെ ഒപ്പം നിന്ന് അവര്‍ക്ക് ബര്‍ഗോഗ്ലിയോ പിന്തുണ നല്‍കി.

ഒരിക്കല്‍ അവിടുത്തെ മയക്കു മരുന്ന് മാഫിയക്കെതിരെ സംസാരിച്ചതിന് പുരോഹിതര്‍ക്കു നേരം വധഭീഷണി ഉണ്ടായി. ബര്‍ഗോഗ്ലിയോ നേരിട്ട് തെരുവിലെത്തി ആര്‍ക്കെങ്കിലും പ്രതികാരം ഉണ്ടെങ്കില്‍ എന്നോടാവാം എന്നു പറഞ്ഞു. പിന്നീട് പുരോഹിതര്‍ക്ക് ഭീഷണി നേരിടേണ്ടി വന്നില്ല.
No comments:
Post a Comment