Sunday, October 12, 2014

ഭര്‍ത്താക്കന്‍മാരില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടാത്തത്


ഭാര്യ-ഭര്‍തൃബന്ധം പലപ്പോഴും അഡ്ജസ്റ്റ്മെന്‍റുകളായി പോകുന്നുണ്ടെങ്കില്‍ അതിന്‍റെ കാരണം രണ്ടു പേരുമാണ്. ദാമ്പത്യം എന്നത് ഉള്‍ക്കൊള്ളലുകളാണ്, അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം. എന്നാല്‍ സ്ത്രീകള്‍ പുരുഷന്‍മാരില്‍ ഇഷ്ടപ്പെടാത്ത ചിലതുണ്ടെന്നറിയാമോ.
സൗ ഹൃദം
ഭര്‍ത്താക്കന്‍മാര്‍ നല്ല സുഹൃത്തുക്കളായിരിക്കുന്നതാണ്, സ്ത്രീകള്‍ക്കിഷ്ടം. എല്ലാ കാര്യങ്ങളും തുരന്നു സംസാരിക്കാനുള്ള ഊര്‍ജ്ജവും അവര്‍ക്ക് അതുവഴി ലഭിക്കും. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുറ്റപ്പെടുത്തലുകളും ജോലി ഭാരവും അവളില്‍ മാത്രം അടിച്ചേല്‍പ്പികുന്ന ഭര്‍ത്താവിനെ അവള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും.
അധികാരം
ആവശ്യമില്ലാതെ അധികാരങ്ങള്‍ കാട്ടുന്ന പുരുഷന്‍മാരേക്കാള്‍ പ്രണയത്തിന്‍റെ മേധാവിത്തമാണ്, അവര്‍ ഇഷ്ടപ്പെടുക. അധികാരം കാണിച്ചോളൂ പക്ഷേ അത് അവരെ അങ്ങേയറ്റം പ്രണയിച്ചു കൊണ്ടായിരിക്കണം
പണി
അടുക്കളയില്‍ ഒരു കൈ സഹായമില്ലാത്ത ഭര്‍ത്താക്കന്‍മാരേ സ്ത്രീകള്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടും. വലിയ സഹായമൊന്നും ഇല്ലെങ്കില്‍ പോലും ഒറ്റയ്ക്ക് അടുക്കളയില്‍ ഇരുന്ന് പണിയെടുകുമ്പോള്‍ രണ്ട് കൊച്ചു വര്‍ത്തമാനം പറയുന്നത് അവള്‍ക്കിഷ്ടമാണ്.
ഗന്ധം
അശ്രദ്ധമായി ഉപയോഗ ശേഷം വലിച്ചെറിയുന്ന സോക്സിന്‍റേയും വസ്ത്രത്തിന്‍റേയും ദുര്‍ഗന്ധം അവള്‍ക്ക് ഇഷ്ടമാകില്ല. വീട്ടില്‍ വന്ന ശേഷം വലിച്ചെറിയാതെ അലക്കാനിടുന്നിടത്ത് കൊണ്ടു പോയി വച്ചാല്‍ അത് ഭാര്യയ്ക്ക് ആശ്വാസമാകും.
മദ്യപാനം
പല സ്ത്രീകള്‍ക്കും മദ്യഗന്ധം ഇഷ്ടമല്ല. എങ്കിലും അവര്‍ അത് സഹിക്കും. പക്ഷേ സ്ഥിരമായാല്‍ ബുദ്ധിമുട്ടു തന്നെയാണ്. അതിലും ബുദ്ധിമുട്ടാണ്, മദ്യപിച്ചു വന്ന ശേഷമുള്ള ഉപദ്രവം, അമിത സ്നേഹം എന്നിവ.
വിശ്വസ്തത
പരസ്പരമുള്ള വിശ്വസ്തതയാണ്, ദാമ്പത്യത്തിന്‍റെ അടിസ്ഥാനം. അത് കൂടുതലും പൊട്ടിക്കുന്നത് പുരുഷന്‍മാര്‍ തന്നെയാണ്. അത് സഹിക്കാനാകുന്നതിനും അപ്പുറമാണ്, ഓരോ സ്ത്രീയ്ക്കും
പരസ്പര ബഹുമാനവും സ്നേഹത്തിനും അപ്പുറം  ഒന്നുമില്ലെന്ന് ദമ്പതികള്‍ മനസ്സിലാക്കണം. രണ്ടു പേ രും അത് ആഗ്രഹിക്കുന്നുണ്ടെന്നതും സത്യമാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതം അഡ്ജസ്റ്റ്മെന്‍റില്‍ നിന്ന് പരസ്പരം ഉള്‍ക്കൊള്ളലുകളിലേയ്ക്ക് മാറ്റാനാകും.

No comments:

Post a Comment